
കേരളത്തിൽ ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ബാർ ഉടമകളെ പ്രീണിപ്പിക്കുവാൻ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകിയതിൽ നിഗൂഢതകളുണ്ടെന്ന് കെസിബിസി തലശേരി അതിരൂപത ഐക്യജാഗ്രത സമിതി വ്യക്തമാക്കി.
പയ്യാവൂർ: കേരളത്തിൽ ഘട്ടംഘട്ടമായി മദ്യവർജനം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ ബാർ ഉടമകളെ പ്രീണിപ്പിക്കുവാൻ ബാറുകളുടെ പ്രവർത്തന സമയം നീട്ടി നൽകിയതിൽ നിഗൂഢതകളുണ്ടെന്ന് കെസിബിസി തലശേരി അതിരൂപത ഐക്യജാഗ്രത സമിതി വ്യക്തമാക്കി. ടൂറിസത്തിൻ്റെ പേരിൽ പാശ്ചാത്യമാതൃക പിൻതുടരുകയാണെന്ന് വീമ്പടിക്കുന്നവർ പോകുന്ന പോക്കിൽ ആഞ്ഞൊരുതള്ളൽ നടത്തുന്നത് ബാർ മുതലാളിമാരെ സന്തോഷിപ്പിക്കാനാണെന്ന് പകൽപോലെ വ്യക്തമാണ്. രാവിലെ പത്ത് മുതൽ പിറ്റേന്ന് പുലർച്ചെ മൂന്ന് വരെ ബാർ തുറന്നു പ്രവർത്തിക്കുന്നത് അക്രമകാരികൾക്ക് വളംവച്ചു കൊടുത്ത് നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനാണോയെന്ന് അധികാരികൾ വ്യക്തമാക്കണം. യാത്രക്കാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന നാട്ടിലെ തട്ടുകടകൾ പോലും രാത്രി പത്തിന് പൂട്ടണം എന്ന നിയമം നടപ്പാക്കിയവരാണ് ബാറുടമകൾക്ക് രാത്രി പുലരുംവരെ മദ്യം വിൽക്കാൻ ഒത്താശ ചെയ്യുന്നത്. അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും മൂലം ഖജനാവ് കാലിയാകുന്നു എന്ന ആക്ഷേപം നിലനിൽക്കെ ന്യായമായ നികുതിപിരിവിലൂടെ പണം കണ്ടെത്തേണ്ടതിന് പകരം മദ്യമൊഴുക്കി ജനത്തെ പിഴിയുന്നത് ഒരു ജനാധിപത്യ സർക്കാരിനും ഭൂഷണമല്ല. വിവിധ കാരണങ്ങളാൽ സ്കൂളുകൾ അടച്ചുപൂട്ടേണ്ടിവരുന്ന സാഹചര്യത്തിൽ നാട്ടിൽ ബാറുകളുടെ എണ്ണം കൂട്ടുന്ന വൈരുദ്ധ്യമാണ് ഈ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്.രാത്രിയുടെ മറവിൽ നാട്ടിലെ സ്വൈര്യ ജീവിതം നഷ്ടപ്പെടാനിടയാകുന്ന അതിക്രമങ്ങൾക്കും മറ്റ് അപകടസാധ്യതകൾക്കും വഴിയൊരുക്കുന്ന പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെസിബിസി തലശേരി അതിരൂപത ഐക്യജാഗ്രത സമിതി സെകട്ടറി ജോണി തോമസ് വടക്കേക്കര ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009