
ആഗോള സമാധാന യാത്ര നടത്തിയ നടുവിൽ സ്വദേശി നിജിൽ കോടേരി അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
ചെമ്പേരി : ഇന്ത്യയിൽ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചും രാജ്യത്ത് സമ്പൂർണ സമാധാനം കൈവരിക്കാൻ പ്രചോദനമേകുകയെന്ന ദൗത്യം ലക്ഷ്യമാക്കിയും ചെമ്പേരിയിലെ യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ (വൈഎംഐ) ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഖിലേന്ത്യാ ‘സമാധാന സന്ദേശ യാത്ര’ക്ക് ചെമ്പേരി മെഡോസ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നിന്ന് തുടക്കമായി. ചപ്പാരപ്പടവ് എലൈൻ ട്രാവൽസ് ഉടമ ചെമ്പേരി മണ്ണംകുണ്ടിലെ ചെറുകരക്കുന്നേൽ ടോണി ജോസഫും സുഹൃത്തായ നടുവിൽ ബിഗ് ഡാഡി പിക്ച്ചേഴ്സ് വെഡിംഗ് കമ്പനി എംഡിയും നടുവിൽ സ്വദേശിയുമായ മണ്ണിപ്ലാക്കൽ ടോണി മാത്യുവും ചേർന്നാണ് ടൊയോട്ട അർബൻ ക്രൂയിസർ കാറിൽ അഖിലേന്ത്യാ പര്യടനം നടത്തുന്നത്. ആഗോള സമാധാന യാത്ര നടത്തിയ നടുവിൽ സ്വദേശി നിജിൽ കോടേരി അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്പേരി യംഗ് മൈൻഡ്സ് ക്ലബ് പ്രസിഡൻ്റ് സാജു ജോസഫ്, ഇൻകമിംഗ് ഡിജി ബിജു പേണ്ടാനം, പഞ്ചായത്ത് മെംബർ അനീഷ് തോണക്കര, ജിൽസൺ വെളിയത്ത്, മാർട്ടിൻ കോട്ടയിൽ, സീനിയർ സിറ്റിസൺ സംസ്ഥാന കമ്മിറ്റിയംഗം ഏബ്രഹാം തോണക്കര, ജെറിൻ ജോസ്, അനീഷ് ആരോൺ, സുനീഷ് ഉറുമ്പടയിൽ, എന്നിവരടക്കം നിരവധിയാളുകൾ ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു. അറുപത് ദിവസം നീളുന്ന യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും സന്ദർശനം നടത്തിയതിനു ശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും സന്ദർശിക്കും. യാത്രക്ക് ആദ്യ സ്വീകരണവും അനുമോദനവും ബംഗളൂരുവിൽ വിന്നേഴ്സ് ക്ലബ് ഇൻ്റർനാഷണലിന്റെ നേതൃത്വത്തിൽ നടക്കും. വിവിധ ചാരിറ്റി സംഘടനകൾ, ഇൻ്റർനാഷണൽ ക്ലബുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇതര സംസ്ഥാനങ്ങളിലും സ്വീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009