ശ്രീകണ്ഠാപുരം വാർത്തകൾ

ഭാഷയും സംസ്കാരവും കീഴ് വഴക്കങ്ങളാണ്: പ്രാപ്പൊയിൽ നാരായണൻ

മലപ്പട്ടം ഗംഗാധരന്റെ വസതിയിൽ ചേർന്ന ഗൃഹാങ്കണ സാഹിത്യ സഭ പ്രാപ്പൊയിൽ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

മലപ്പട്ടം: ഭാഷയും സംസ്കാരവും ഒരു ജനതയുടെ കീഴ് വഴക്കങ്ങളാണെന്നും ഭാഷയിൽ പുതിയ കീഴ് വഴക്കങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവരാണ് മികച്ച എഴുത്തുകാരെന്നും സാമൂഹ്യചിന്തകനും നവപുരം മതാതീത ദേവാലയം സ്ഥാപകനുമായ പ്രാപ്പൊയിൽ നാരായണൻ പറഞ്ഞു. ഭാരതീയ കലാ സാഹിത്യ സഭയുടെ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കവി മലപ്പട്ടം ഗംഗാധരൻ്റെ വസതിയിൽ ഗൃഹാങ്കണ സാഹിത്യസഭ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി കെ എസ് എസ് ജില്ലാ പ്രസിഡണ്ട് ശോഭന ഇ ആർ അദ്ധ്യക്ഷത വഹിച്ചു മലപ്പട്ടം ഗംഗാധരൻ്റെ മഹാനിധി എന്ന കവിതാ സമാഹാരത്തെക്കുറിച്ച് ഡോ : ആനന്ദകൃഷ്ണൻ എടച്ചേരി പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. ബഷീർ പെരു വളത്ത് പറമ്പ്, ഒ എം മധുസൂദനൻ, കെ വി യശോദടീച്ചർ,ടി.കെ. ഡി മുഴപ്പിലങ്ങാട് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. പ്രകാശൻ പൂക്കണ്ടം പാറ, എ കെ രാമചന്ദ്രൻ, മുരളീധരൻ പട്ടാന്നൂർ, ടി ഗംഗാധരൻ അഡൂർ, വസന്ത ടീച്ചർ ,ദിലേഷ് പി. പി, കെ. നാരായണൻ നമ്പൂതിരി എന്നിവർ മലപ്പട്ടം ഗംഗാധരൻ്റെ കവിതകൾ ആലപിച്ചു. വിന്നി ഗംഗാധരന്റെ `വീടായിത്തീർന്നവൾ’, ആലീസ് തോമസിന്റെ ‘സൂര്യാക്ഷരങ്ങൾ’, പ്രേമചന്ദ്രൻ ചോമ്പാലയുടെ ‘മരംകൊത്തികളും മറ്റു ചിലതും’ എന്നീ കവിതാ സമാഹാരങ്ങളേക്കുറിച്ച് ശശീന്ദ്രൻ ചാല, പ്രകാശൻ പുത്തൂർ എന്നിവർ പുസ്തകപരിചയം നടത്തി. മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: വാസന്തി പി, അനീസ പി പി . മലപ്പട്ടം ഗംഗാധരൻ, ജിജു ഒറപ്പടി, ജയദേവ് പി.പി എന്നിവർ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം