ശ്രീകണ്ഠാപുരം വാർത്തകൾ

സമ്പൂര്‍ണ ഗൃഹ സന്ദര്‍ശനം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി മലപ്പട്ടം

ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്പൂര്‍ണ്ണ ഗൃഹസന്ദര്‍ശന പൂര്‍ത്തീകരണ പ്രഖ്യാപനവും കര്‍മ്മ സേനാംഗങ്ങള്‍ക്കും പഞ്ചായത്തുതല സമിതിക്കുള്ള അനുമോദനവും നിര്‍വഹിച്ചു.

പരസ്യം

നവകേരളം സിറ്റിസണ്‍സ് റെസ്പോണ്‍സ് വികസന ക്ഷേമ പഠന പരിപാടിയില്‍ സമ്പൂര്‍ണ ഗൃഹ സന്ദര്‍ശനം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ സമ്പൂര്‍ണ്ണ ഗൃഹസന്ദര്‍ശന പൂര്‍ത്തീകരണ പ്രഖ്യാപനവും കര്‍മ്മ സേനാംഗങ്ങള്‍ക്കും പഞ്ചായത്തുതല സമിതിക്കുള്ള അനുമോദനവും നിര്‍വഹിച്ചു. ജനങ്ങളെ കേള്‍ക്കുന്നതിനും ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി ഒരു മാസം കൊണ്ട് പൂര്‍ത്തീകരിച്ച ഗ്രാമപഞ്ചായത്തിലെ കര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനം മറ്റു പഞ്ചായത്തുകള്‍ക്കും സംസ്ഥാനത്തിന് ആകെയും അഭിമാനകരമാണെന്ന് കലക്ടര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളും അവയുടെ ആസൂത്രണവും ഒരു തുടര്‍ച്ചയാണ് എന്നതാണ് പദ്ധതിയുടെ പൂര്‍ത്തീകരണം ചൂണ്ടിക്കാണിക്കുന്നതെന്നും കലക്ടര്‍ പറഞ്ഞു. കര്‍മ്മ സേനാംഗങ്ങളെയും പഞ്ചായത്തുതല സമിതിയേയും ചടങ്ങില്‍ അനുമോദിച്ചു. മലപ്പട്ടം: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 50 കര്‍മ്മ സേനാംഗങ്ങള്‍ ഒരു മാസം കൊണ്ടാണ് ലക്ഷ്യം കൈവരിച്ചത്. ഗ്രാമപഞ്ചായത്തിലെ 3790 വീടുകള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് തലത്തില്‍ വിവരശേഖരണം ആദ്യം പൂര്‍ത്തീകരിച്ചത് പന്ത്രണ്ടാം അവാര്‍ഡ് കോവുന്തലയാണ്. പഞ്ചായത്ത് തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, വനിതാ കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളില്‍ പൊതു കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും അവയില്‍ നിന്നുള്ള പൊതു വിവരശേഖരണം നടത്തുകയും ചെയ്തു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ലക്ഷ്മണന്‍ അധ്യക്ഷനായി, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സുലേഖ മുഖ്യതിഥിയായി. എന്‍സിആര്‍പി പഞ്ചായത്ത് ചാര്‍ജ് ഓഫീസര്‍ പി.കെ ശരീഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വാസന്തി, സിറ്റിസണ്‍സ് റെസ്പോണ്‍സ് പ്രോഗ്രാം ജില്ലാകണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.പി വിനീഷ്, വാര്‍ഡ് അംഗം എം.വി രാമചന്ദ്രന്‍, ജില്ലാ സമിതി അംഗങ്ങളായ കെ.വി. ഗോവിന്ദന്‍, ഇ.കെ സോമശേഖരന്‍, എന്‍സിആര്‍പി തളിപ്പറമ്പ് മണ്ഡലം ചാര്‍ജ് ഓഫീസര്‍ എം.പി വിനോദ് കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രമണി, ടി. മോഹനന്‍, വി.പി വത്സരാജന്‍ മാസ്റ്റര്‍, എം ശിഹാബ് എന്നിവര്‍ സംസാരിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം