
ചാമക്കാൽ ദേവീക്ഷേത്രത്തിൽ മാർച്ച് പതിനഞ്ചിന് നടക്കുന്ന മീനപ്പൊങ്കാലയുടെ ആദ്യ രസീത് കൈമാറി. പയ്യാവൂർ ശിവക്ഷേത്രം ട്രസ്റ്റി ബോർഡിലെ കുടക് പ്രതിനിധികളായ അജിത് സുബ്ബയ്യ മുണ്ടിയോളണ്ടയും ബി.കെ.ജീവൻ ബെവൂരിയണ്ടയും ചേർന്ന് കർണാടക എൻഎസ്എസ് ഗോണിക്കുപ്പ കരയോഗം സെക്രട്ടറി സരള മണിലാലിന് നൽകി വിതരണോദ്ഘാടനം നിർവഹിച
പയ്യാവൂർ: ചാമക്കാൽ ദേവീക്ഷേത്രത്തിൽ മാർച്ച് പതിനഞ്ചിന് നടക്കുന്ന മീനപ്പൊങ്കാലയുടെ ആദ്യ രസീത് കൈമാറി. പയ്യാവൂർ ശിവക്ഷേത്രം ട്രസ്റ്റി ബോർഡിലെ കുടക് പ്രതിനിധികളായ അജിത് സുബ്ബയ്യ മുണ്ടിയോളണ്ടയും ബി.കെ.ജീവൻ ബെവൂരിയണ്ടയും ചേർന്ന് കർണാടക എൻഎസ്എസ് ഗോണിക്കുപ്പ കരയോഗം സെക്രട്ടറി സരള മണിലാലിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സുരേന്ദ്രൻ തലച്ചിറ അധ്യക്ഷത വഹിച്ചു. ജീവൻ ജ്യോതി മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി വീരാജ്പേട്ട് കോ ഓർഡിനേറ്റർ ഫൽഗുനൻ മേലേടത്ത് മുഖ്യാതിഥിയായിരുന്നു. പയ്യാവൂർ ശിവക്ഷേത്രം മുൻ ചെയർമാൻ പി സുന്ദരൻ, കോയിപ്ര സുബ്രഹ്മണ്യ ക്ഷേത്രം പ്രസിഡൻ്റ് ജയരാജ്, മിടാവൂർ ക്ഷേത്രം സെക്രട്ടറി കെ.ബി.ഗോവിന്ദൻ, മുത്താറിക്കുളം ശ്രീനാരായണ ധർമക്ഷേത്രം പ്രസിഡൻ്റ് സുധീഷ്, ചന്ദനക്കാംപാറ ധർമശാസ്താ ക്ഷേത്രം പ്രസിഡൻ്റ് ശിവദാസൻ, വാതിൽമട വീരഭദ്ര ക്ഷേത്രം പ്രസിഡൻ്റ് കൃഷ്ണൻ, രാഘവൻ തെങ്ങുംപള്ളിൽ, പ്രഭാവതി പുളിമൂട്ടിൽ, ശിവരാമൻ തലച്ചിറ എന്നിവർ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009