
കേരള സ്‌റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപി ഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലയുടെ പന്ത്രണ്ടാമത് വർഷികവും കുടുംബ സംഗമവും ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഈ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: കേരള സ്‌റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെഎസ്പിപി ഡബ്ല്യുഎ) ശ്രീകണ്ഠപുരം മേഖലയുടെ പന്ത്രണ്ടാമത് വർഷികവും കുടുംബ സംഗമവും ചെങ്ങളായി നെല്ലൻ റെസിഡൻസിയിൽ നടന്നു. ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഈ.വി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യകൾ പലതും വരുന്നതിനു മുമ്പുതന്നെ കേരളാ പോലീസ് കേസന്വേഷണത്തിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാളേറെ മികച്ചതായിരുന്നുവെന്നും അതിനൊക്കെ ഭാഗഭാക്കായും സാക്ഷികളുമായവരുടെ കഴിവുകൾ സമൂഹത്തിലേയ്ക്ക് നിറയാൻ ഇടയാകട്ടെയെന്നും ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവിധയിടങ്ങളിൽ വിജയിച്ചവരിൽ ഇരുപത്തെട്ട് മെംബർമാർ പോലീസ് സർവീസിൽ നിന്ന് വിരമിച്ചവരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചെയർമാൻ പറഞ്ഞു. കെഎസ്പിപിഡബ്ല്യുഎ മേഖലാ പ്രസിഡന്റ് വി.കെ.ദാമോദരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.കെ.ഗണേശൻ ആമുഖ പ്രഭാഷണവും റിട്ട.അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ കെ.വി.ബാബു മുഖ്യപ്രഭാഷണവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മുയ്യം രാഘവൻ മുതിർന്ന അംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. അന്തരിച്ച ടി.കെ.കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണവും നടത്തി. മേഖലാ സെക്രട്ടറി എ.കുഞ്ഞിക്കണ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കെഎസ്പിപിഡബ്യുഎ കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. ജയരാജൻ, ജോൺസൺ തുടിയൻപ്ലാക്കൽ, ടി.വി.കുഞ്ഞിരാമൻ, വിജയമണി നടുവിൽ, ഇ.ദാമോദരൻ, പി.കെ. രത്നപ്രഭ, പി.ജെ. വിജയമണി എന്നിവർ പ്രസംഗിച്ചു. സ്കറിയ ചെമ്പേരി, ടി.ജെ.ജോസഫ്, കെ.ടി.ജോൺ, വൽസല പൂപ്പറമ്പ്, കെ.ടി.വർഗ്ഗീസ്, എ.വി.ചന്ദ്രൻ, വൽസരാജൻ, ചന്ദ്രൻ വളക്കൈ, ശിവശങ്കരൻ നടുവിൽ, പി.സി.രമേശൻ, കെ.പുരുഷോത്തമൻ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ: ജോൺസൺ തുടിയൻപ്ലാക്കൽ-പ്രസിഡന്റ്, എ.കുഞ്ഞിക്കണ്ണൻ-സെക്രട്ടറി, വി.സി.ബേബി ട്രഷറർ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009