
ചുണ്ടപ്പറമ്പ് സെൻ്റ് ആൻ്റണീസ് പള്ളി തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ കൊടിയേറ്റുന്നു.
പയ്യാവൂർ: സെൻ്റ് ആൻ്റണീസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇടവക വികാരി റവ.ഡോ.ജേക്കബ് വെണ്ണായപ്പിള്ളിൽ കൊടിയേറ്റി. ഒമ്പത് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 4.15 ന് ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, 4.45 ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം എന്നിവയുണ്ടായിരിക്കും. പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം, ഫാ.ആൻ്റോ നെല്ലംകുഴിയിൽ സിഎംഐ, റവ.ഡോ.ജോൺ കൊച്ചുപുരയ്ക്കൽ സിഎസ്ടി, റവ.ഡോ.ജിനു വടക്കേമുളഞ്ഞനാൽ, ഫാ.ജോസഫ് ചൊള്ളമ്പുഴ, ഫാ.തോമസ് വട്ടക്കാട്ടിൽ, ഫാ.മൈക്കിൾ മഞ്ഞക്കുന്നേൽ, ഫാ.ജോസഫ് ചെരിയംകുന്നേൽ എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 16 ന് രാത്രി 7 ന് ഭക്തസംഘടനകളുടെ വാർഷികവും 17 ന് വൈകുന്നേരം 4.45 ന് ഫാ.കുര്യാക്കോസ് പ്ലാവുനിൽക്കുംപറമ്പിലിൻ്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ തിരുക്കർമങ്ങളും നടക്കും. രാത്രി 7 ന് തിരുനാൾ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയുണ്ടായിരിക്കും. സമാപന ദിനമായ 18 ന് രാവിലെ 7 ന് വിശുദ്ധ കുർബാന. 10 ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും വചനപ്രഘോഷണത്തിനും തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയോടെ തിരുനാളിന് കൊടിയിറങ്ങും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009