
വൈകുന്നേരം 5 ന് ആരംഭിക്കുന്ന മത്സരങ്ങൾ കെസിവൈഎം ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും
പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം ചെമ്പേരി ഫൊറോന സമിതിയുടെയും നെല്ലിക്കുറ്റി യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് ‘സ്മാഷ് 2026’ നാളെ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളജ് സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 5 ന് ആരംഭിക്കുന്ന മത്സരങ്ങൾ കെസിവൈഎം ചെമ്പേരി മേഖലാ ഡയറക്ടർ ഫാ. ജിസ് കളപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. മൂന്ന് കാറ്റഗറികളിലായാണ് മത്സരങ്ങൾ നടത്തുന്നത്. തലശേരി അതിരൂപതയിലെ കെസിവൈഎം അംഗങ്ങളായ നാൽപ്പത് വയസിൽ താഴെയുള്ള പുരുഷന്മാരുടെ ഡബിൾസ് മത്സരങ്ങളിലെ വിജയികൾക്ക് ഫാ.സാജു അറയ്ക്കൽ, ബാബു പുളിക്കീൽ, രാജു കൂട്ടപ്ലാക്കൽ എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എവർ റോളിംഗ് ട്രോഫികളും ക്യാഷ് പ്രൈസും ലഭിക്കും. അതിരൂപതയിലെ കെസിവൈഎം വനിതകളുടെ സിംഗിൾസ് മത്സര വിജയികൾക്ക് ത്രേസ്യാമ്മ വർഗീസ് താഴത്തുവീട്ടിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും നൽകും. 2010 ജനുവരി ഒന്നു മുതൽ ജനിച്ച അതിരൂപതയിലെ മിഷൻ ലീഗ് അംഗങ്ങൾക്കായുള്ള ജൂണിയർ ബോയ്സ് ഡബിൾസ് മത്സര വിജയികൾക്ക് ആഗസ്തി- ഏലിക്കുട്ടി പുളിയ്ക്കക്കുന്നേൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസുമാണ് സമ്മാനം. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9778403198, 8921019154.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009