ശ്രീകണ്ഠാപുരം വാർത്തകൾ

മദ്യനയം സർക്കാരിനെ പതനത്തിലാക്കി: മദ്യ- ലഹരി വിരുദ്ധ സമിതി

സർക്കാർ സ്വീകരിച്ച മദ്യനയമാണ് ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ജനങ്ങൾ തള്ളിക്കളയാനുള്ള പ്രധാന കാരണമെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി തലശേരി അതിരൂപത കമ്മിറ്റി വിലയിരുത്തി.

പരസ്യം

പയ്യാവൂർ: സർക്കാർ സ്വീകരിച്ച മദ്യനയമാണ് ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ ജനങ്ങൾ തള്ളിക്കളയാനു ള്ള പ്രധാന കാരണമെന്ന് കെസിബിസി മദ്യ- ലഹരി വിരുദ്ധ സമിതി തലശേരി അതിരൂപത കമ്മിറ്റി വിലയിരുത്തി.ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാ ക്കുമെന്ന് തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്‌ത ഇടതു മുന്നണി കേരളമാകെ മദ്യ ലഭ്യത ഉറപ്പുവരുത്തുവാനാണ് ശ്രമിക്കുന്നത്. പുതുവർഷത്തിൽ എല്ലാവരിലും മദ്യമെത്തിക്കുവാനാണ് രാത്രീ കാലത്തു പോലും മദ്യക്കച്ചവടത്തിന് സർക്കാർ നിർദേശം നൽകിയത്. യുവജനങ്ങളും വിദ്യാർഥികളും മദ്യ ചിന്തയിൽ വളർന്നു വരുവാൻ പാരിതോഷികം പ്രഖ്യാപിച്ച് പേരിടീൽ കർമത്തിന് പങ്കാളികളാകാൻ നേത്യത്വം കൊടുത്ത എക്സൈസ് മന്ത്രിയും ബിവറേജസ് കോർപറേഷൻ എംഡിയും തൽസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് യോഗം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടത്തിലും മദ്യനിരോധനത്തെ പിന്തുണയ്ക്കുന്ന വ്യക്തി കളെ തെരഞ്ഞെടുക്കണമെന്നു യോഗം അഭിപ്രായപ്പെട്ടു. ‘മദ്യ വിപത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന സ്ത്രീകളുടെ കണ്ണീരിന്റെ ഫലമാണ് സർക്കാരിനേറ്റ തെരഞ്ഞെടുപ്പു പരാജയമെന്ന് മുക്തിശ്രീ അംഗങ്ങൾ ചൂണ്ടിക്കാട്ടി. നെല്ലിക്കാംപൊയിൽ തീർഥാടന പള്ളിയിൽ ചേർന്ന നേതൃസംഗമം ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡൻ്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. ജെയ്‌സൺ കോലകുന്നേൽ മുഖ്യ പ്രഭാഷണം നടത്തി. മുക്തിശ്രീ അതിരൂപത പ്രസിഡന്റ് ഷിനോ സിബി, ആനിമേറ്റർ സിസ്റ്റർ ജോസ്‌മരിയ സിഎംസി, ദേവസ്യ തൈപറമ്പിൽ, സോളി രാമച്ചനാട്ട്, തങ്കച്ചൻ കൊല്ലകൊമ്പിൽ, സോയി പുറവക്കാട്ട്, മേരിക്കുട്ടി പാലക്കലോടി, തങ്കമ്മ പാലമറ്റം, ജോസ് ചാലിശേരി, പുഷ്‌പ വെള്ളാപ്പാടം, പൈലി വലിയകണ്ടം ജോസ് ചിറ്റേട്ട്, ഷെൽസി കാവനാടി, വിൻസെൻ്റ് മുണ്ടാട്ടു ചുണ്ടയിൽ, സെബാസ്റ്റ്യൻ ചെരുംപുഴ, ജോളി നടുതൊട്ടിയിൽ ജിൻസി കുഴിമുള്ളിൽ, സിനി കൊച്ചു പുറത്താനത്ത് എന്നിവർ പ്രസംഗിച്ചു.മുക്തിശ്രീ അതിരൂപത ട്രഷററായ നടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് മോളി കൈനിയിലിനെ യോഗം അഭിനന്ദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം