പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകളിൽ സമ്പൂർണ വിജയം നേടിയ പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം സ്വന്തമാക്കി.
ചെമ്പേരി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷകളിൽ സമ്പൂർണ വിജയം നേടിയ പൂപ്പറമ്പ് ഫുസ്കോ ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച നേട്ടം സ്വന്തമാക്കി. പത്താം ക്ലാസിൽ പരീക്ഷ എഴുതിയ 22 പേരിൽ 98 ശതമാനം മാർക്ക് ലഭിച്ച ആഷിൻ ജിജി സ്കൂൾ ടോപ്പർ ആയി. 3 പേർ 90 ശതമാനത്തിലേറെ മാർക്ക് നേടിയപ്പോൾ 15 പേർ ഡിസ്റ്റിംഗ്ഷനും 3 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.പന്ത്രണ്ടാം ക്ലാസിൽ 20 പേർ പരീക്ഷയെഴുതിയതിൽ അനുഷ മനോജ് ആണ് സ്കൂൾ ടോപ്പർ ആയത്. 5 പേർക്ക് ഡിസ്റ്റിംഗ്ഷനും 14 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. സ്കൂളിന് നൂറ് ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സലോമി ജോർജ്, മാനേജർ സിസ്റ്റർ സെലിൻ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനിമ്മ, അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അനുമോദിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009