ശ്രീകണ്ഠാപുരം വാർത്തകൾ

ജീവകാരുണ്യ മാതൃകയായി പയ്യാവൂരിലെ കെഎസ്ഇബി ജീവനക്കാർ 

മണ്ണേരിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നിർധന കുടുംബാംഗം ഹൃദ്യമോളുടെ വീട്ടിലേക്ക് ഗതാഗത സൗകര്യമുള്ള റോഡുണ്ടാക്കാൻ വൈദ്യുത തൂണുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കെഎസ്ഇബി പയ്യാവൂർ സെക്ഷനിലെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് സൗജന്യമായി ചെയ്തത്.

പരസ്യം

പയ്യാവൂർ: ലോക തൊഴിലാളി ദിനത്തിൽ ജീവകാരുണ്യ മാതൃകയുമായി പയ്യാവൂരിലെ കെഎസ്ഇബി ജീവനക്കാർ. പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മണ്ണേരിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ കഴിയുന്ന നിർധന കുടുംബാംഗം ഹൃദ്യമോളുടെ വീട്ടിലേക്ക് വാഹന ഗതാഗത സൗകര്യമുള്ള റോഡുണ്ടാക്കാൻ തടസമായിരുന്ന വൈദ്യുത തൂണുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തിയാണ് കെഎസ്ഇബി പയ്യാവൂർ സെക്ഷനിലെ ജീവനക്കാരും തൊഴിലാളികളും ചേർന്ന് സൗജന്യമായി ചെയ്തത്. നാല് തൂണുകളും ലൈനുകളും മാറ്റി സ്ഥാപിക്കാൻ കെഎസ്ഇബിയിൽ നൽകേണ്ട മുപ്പതിനായിരം രൂപയും ജീവനക്കാർ ഓരോരുത്തരും വിഹിതമെടുത്ത് സമാഹരിക്കുകയായിരുന്നു. അവധി ദിനമായ മെയ് ഒന്നിന് അതിവേഗത്തിൽ പൂർത്തിയാക്കിയ പ്രവൃത്തിക്ക് പണിക്കൂലിയും വേണ്ടെന്ന് വച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി അമ്പത് ലക്ഷത്തോളം രൂപ സമാഹരിച്ച ചികിത്സാ സഹായ സമിതിയാണ് ഹൃദ്യമോളുടെ കുടുംബത്തിന് ലൈഫ് ഭവനപദ്ധതി മുഖേന പുതിയ വീട് നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. വീട്ടിലേക്കുള്ള റോഡ് പഞ്ചായത്ത് ഏറ്റെടുത്ത് മൂന്ന് മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യാനും തീരുമാനമായി. പൊതുസമൂഹത്തിന് മാതൃകയായ കെഎസ്ഇബി ജീവനക്കാരുടെ പ്രവൃത്തി ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം