ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1990 ന് ശേഷം പ്രവർത്തിച്ചിരുന്ന അധ്യാപക അധ്യാപകേതര ജീവനക്കാരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു.
പയ്യാവൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 1990 ന് ശേഷം പ്രവർത്തിച്ചിരുന്ന അധ്യാപക അധ്യാപകേതര ജീവനക്കാരുടെ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മുൻ മുഖ്യാധ്യാപകൻ സി.രാഘവൻ സംഗമം ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യാധ്യാപിക വി.സി.ശൈലജ അധ്യക്ഷത വഹിച്ചു. എഴുപതിലേറെ പേർ പങ്കെടുത്ത സൗഹൃദ കൂട്ടായ്മയിൽ സ്കൂളിലെ മുൻകാല അനുഭവങ്ങൾ പങ്കിട്ട് ഏവരും പരിചയം പുതുക്കി. വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ദീർഘകാലം സ്കൂളിലെ പാചകതൊഴിലാളിയായിരുന്ന എല്ലാവർക്കും പ്രിയപ്പെട്ട കഞ്ഞിയമ്മയായിരുന്നു പങ്കെടുത്തവരിലെ മുതിർന്ന അംഗം. പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ സജീവമാകുന്ന ഇക്കാലത്ത് ഒരു സർക്കാർ വിദ്യാലയത്തിലെ മുൻ ജീവനക്കാരും ഇപ്പോഴത്തെ ജീവനക്കാരും ഒത്തുചേർന്ന സൗഹൃദ കൂട്ടായ്മ വ്യത്യസ്ത അനുഭവമായി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിദ്യാഭ്യാസ ഓഫീസർമാരായും മുഖ്യാധ്യാപകരായും അധ്യാപക-അനധ്യാപകരായി ജോലി ചെയ്ത പലരുടെയും ജീവിതത്തിന് ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിച്ച ഇരിക്കൂറിൽ വീണ്ടും ഒത്തു ചേരാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു പങ്കെടുത്തവർ. അടുത്ത മെയ് മാസത്തിലെ രണ്ടാം ശനിയാഴ്ച വീണ്ടും ഒത്തുചേരാനുള്ള തീരുമാനവുമായാണ് സംഗമം പിരിഞ്ഞത്. കെ.വി.മുരളീധരൻ, എം.ഒ.നാരായണൻ, ഐ.ആർ.മനോജ്, എം.വി.മുരളീധരൻ എന്നിവരാണ് സംഗമത്തിന് നേതൃത്വം നൽകിയത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009