ശ്രീകണ്ഠാപുരം വാർത്തകൾ

നല്ലയിടയന് യാത്രാമൊഴിയുമായ് നാളെ ചെമ്പേരി ബസിലിക്കയിൽ വിശ്വാസികൾ ഒത്തുചേരും 

ദിവംഗതനായ  ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ദിനമായ നാളെ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഇടവകയിലെ വിശ്വാസി സമൂഹം പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒത്തുചേരും.

പരസ്യം

ചെമ്പേരി: ദിവംഗതനായ  ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ദിനമായ നാളെ (26/04/25) ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഇടവകയിലെ വിശ്വാസി സമൂഹം പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്കായി ഒത്തുചേരും. രാവിലെ ഏഴിന് ആരംഭിക്കുന്ന വിശുദ്ധ കുർബാന, മറ്റ് തിരുക്കർമങ്ങൾ എന്നിവക്ക് ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് നേതൃത്വം നൽകും. അസിസ്റ്റൻ്റ് വികാരിമാരായ ഫാ.ജോസഫ് തുരുത്തേൽ, ഫാ.ജോസഫ് ചെറുകരക്കുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.  2024 മെയ് 11ന് ഫ്രാൻസിസ് മാർപാപ്പയാണ് കുടിയേറ്റ സിരാകേന്ദ്രമായ ചെമ്പേരിയിലെ ലൂർദ് മാതാ ഫൊറോന പള്ളിയെ സീറോ മലബാർ സഭയുടെ അഞ്ചാമത്തെ ബസിലിക്കയായി പ്രഖ്യാപിച്ചത്. തുടർന്ന് ഓഗസ്റ്റ് 14 ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേൽ തട്ടിൽ ബസിലിക്കയുടെ ആശീർവാദകർമവും നിർവഹിച്ചു. പ്രതിദിനം നൂറുകണക്കിന് വിശ്വാസികൾ തീർഥാടനം നടത്തുന്ന ലൂർദ് മാതാ ബസിലിക്ക ചെമ്പേരി നാടിൻ്റെ അനുഗ്രഹമാണ്. ഏഴര പതിറ്റാണ്ടുകൾ പിന്നിടുന്ന തങ്ങളുടെ ആരാധനാലയത്തെ പരിശുദ്ധ പോപ്പിൻ്റെ പള്ളിയെന്നറിയപ്പെടുന്ന ബസിലിക്കയായി ഉയർത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ  ഇടവകാ സമൂഹവും ചെമ്പേരി നിവാസികളും ഏറെ ദുഃഖിതരാണ്. ഫ്രാൻസിസ് മാർപാപ്പയോടുള്ള നന്ദി സൂചകമായാണ് ചെമ്പേരി ഇടവകസമൂഹം ബസിലിക്കയിൽ ഒത്തുചേരുന്നത്. ബസിലിക്കയിൽ നാളെ രാവിലെ മുതൽ ആരംഭിക്കുന്ന പ്രത്യേക പ്രാർത്ഥനാ  ശുശ്രൂഷകളിൽ  ആയിരക്കണക്കിന്  വിശ്വാസികൾ പങ്കെടുക്കുമെന്ന് ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് അറിയിച്ചു. ഇടവകാ കോ-ഓർഡിനേറ്റർ സുനിൽ ജോസഫ് നായിപ്പുരയിടത്തിൽ, പാരീഷ് ട്രസ്റ്റിമാരായ ജോൺസൺ പുലിയുറുമ്പിൽ, ജോയി കൊച്ചുകാലായിൽ, ടോമി കിളിയംകുന്നേൽ, ജോഷി പരിയാരത്തുകുന്നേൽ, പാരിഷ് സെക്രട്ടറി ജോസ് കാളിയാനിയിൽ, സോണൽ കൺവീനർമാർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം