ചെമ്പേരിയിൽ വൈഎംസിഎ ചിത്ര രചനാമത്സരവും ചിത്ര പ്രദർശനവും 17 ന് മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 14 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447282637, 9495146970, 9496832843.
ചെമ്പേരി: സമൂഹത്തിൽ വർധിച്ചു വരുന്ന അമിത ലഹരി ഉപയോഗത്തിനെതിരെ വൈഎംസിഎ ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ചിത്ര രചനാമത്സരം 17 ന് നടക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ സമീപമുള്ള വൈഎംസിഎ ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് മത്സരം ആരംഭിക്കും. മത്സരവേദിയിൽ നൽകുന്ന ആർട്ട് പേപ്പറിൽ സംഘാടകർ അറിയിക്കുന്ന വിഷയത്തെ ആസ്പമാക്കി രണ്ട് മണിക്കുറിനുള്ളിൽ ചിത്രം പൂർത്തിയാക്കേണ്ടതാണ്. ചിത്രരചനക്കാവശ്യമായ ഉപകരണങ്ങൾ, കളർ എന്നിവ മത്സരാർത്ഥികൾ കരുതണം. മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2000, 1000, 500 രൂപ കാഷ് അവാർഡും മൊമെൻ്റാെയും സമ്മാനമായി നൽകും. കൂടാതെ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവുമുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 14 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447282637, 9495146970, 9496832843. മത്സരത്തോടൊപ്പം പ്രമുഖ ചിത്രകാരനും ചെമ്പേരി സ്വദേശിയുമായ എബിൻ സെബാസ്റ്റ്യൻ പൂവേലിയുടെ നേതൃത്വത്തിൽ അദ്ദേഹം വരച്ച ചിത്രങ്ങളും മലയോരത്തെ വിവിധ ചിത്രകാരന്മാരുടെ രചനകളും ഉൾപ്പെടുത്തിയുള്ള ഏകദിന ചിത്ര പ്രദർശനവും ഉണ്ടായിരിക്കും. പ്രദർശനത്തിൽ ഉൾപ്പെടുന്ന ചിത്രങ്ങൾ രചിച്ച ചിത്രകാരന്മാർക്ക് സ്നേഹാദരവും നൽകുമെന്ന് പ്രോഗ്രാം ഡയറക്ടർമാരായ ബിജു തയ്യിൽ, സിബി പിണക്കാട്ട്, അജി കൊട്ടാരത്തിൽ, ദീപു കണ്ടത്തിൽ, ജോമി ചാലിൽ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009