കോൺഗ്രസ് പയ്യാവൂർ മണ്ഡലം നാലാം വാർഡിലെ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും ചന്ദനക്കാംപാറ മാവുന്തോട് മുതുപുന്നയ്ക്കൽ ജോസിന്റെ വസതിയിൽ നടന്നു.
പയ്യാവൂർ: കോൺഗ്രസ് പയ്യാവൂർ മണ്ഡലം നാലാം വാർഡിലെ മഹാത്മാഗാന്ധി കുടുംബ സംഗമവും മുതിർന്ന പ്രവർത്തകരെ ആദരിക്കലും ചന്ദനക്കാംപാറ മാവുന്തോട് മുതുപുന്നയ്ക്കൽ ജോസിന്റെ വസതിയിൽ നടന്നു. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ബാബു ഇളയാവൂർ സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നാലാം വാർഡ് പ്രസിഡൻ്റ് ബാലകൃഷ്ണൻ പുതിയപുരയിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ സിന്ധുബെന്നി ആമുഖ പ്രഭാഷണവും ബ്ലോക്ക് പ്രസിഡൻ്റ് ജോസഫ് ആഞ്ഞിലിത്തോപ്പിൽ മുഖ്യപ്രഭാഷണവും നടത്തി. സി.പി.ജോസ് ഇരുപതോളം മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജമണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി.ജോർജ് മുഖ്യാതിഥിയായിരുന്നു. നേതാക്കളായ ഇ.കെ.കുര്യൻ, ടി.പി.അഷറഫ്, ബോക്ക് പഞ്ചായത്ത് മെംബർ പി.ആർ. രാഘവൻ, നേതാക്കളായ ഇ.കെ.കുര്യൻ, ടി.പി.അഷ്റഫ്, ബേബി മുല്ലക്കരി, പഞ്ചായത്തഗം സിജി ഒഴാങ്കൽ, ടി.കെ.കുഞ്ഞുമോൻ, ജിജി പൂവത്തുംമൂട്ടിൽ, ജോസഫ് ജോൺ മുതുപുന്നയ്ക്കൽ, വിത്സൺ കുറുപ്പനാട്ട്, സിബി പാറയിൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009