മെയ്യ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി യുഡിടിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ മെയ്യ് 14-ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രികണ്ടപുരം ബസ്റ്റാന്റ് പരിസരത്ത് നടത്തുവാൻ യുഡിടി എഫ് ഇരിക്കൂർ മണ്ഡലം നേതൃയോഗം തീരുമാനിച്ചു
ശ്രികണ്ടപുരം : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി- കർഷക ദ്രോഹ നയങ്ങൾക്കെതിരെ മെയ്യ് 20 ന് നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി യുഡിടിഎഫ് ഇരിക്കൂർ നിയോജക മണ്ഡലം കൺവെൻഷൻ മെയ്യ് 14-ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രികണ്ടപുരം ബസ്റ്റാന്റ് പരിസരത്ത് നടത്തുവാൻ യുഡിടി എഫ് ഇരിക്കൂർ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. യോഗത്തിൽ ഐൻടിയുസി നിയോ ജകമണ്ഡലം പ്രസിഡന്റ് ബേബി മുല്ലക്കരിയിൽ അധ്യക്ഷത വഹിച്ചു. എസ്ടിയു ജില്ലാ സെക്രട്ടറി കെ പി നൗഷാദ് യുഡിടിഎഫ് ജില്ലാ കമ്മിറ്റി തീരുമാനങ്ങളും, സമരപരിപാടികളും വിശദീകരിച്ചു. പി ടി കുര്യാക്കോസ് മാഷ്, വി പി പക്കർ ഹാജി, മുൻ സിപൽ കൗൺസിലർ വി പി നസീമ , ജിൻസ് കാളിയാനി ,ശിവജി കെ പി, എം ഇബ്രാഹിം, രാജേന്ദ്രൻ പി സി , ടി സി ഇബ്രാഹിം , റഫീഖ് കെ തുടങ്ങിയവർ സംസാരിച്ചു. മെയ് – 13-ന് മുമ്പായി പഞ്ചായത്ത് തലങ്ങളിൽ ഐഎൻടിയുസി – എസ് ടിയു സംയുക്ത യോഗം വിളിച്ചു ചേർക്കാനും, മെയ് 19-ന് വൈകുന്നേരം മുൻസിപൽ-പഞ്ചായത്ത് തലങ്ങളിലും, മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിലും പന്തംകൊളുത്തി പ്രകടനം നടത്തുവാനും തീരുമാനിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ പി നൗഷാദ് (ചെയർമാൻ), ബേബി മുല്ലക്കരിയിൽ ( ജന.കൺവിനർ ), ജിൻസ് കാളിയാനി ( ട്രഷറർ), കുര്യാക്കോസ് മാഷ്, വി പി പക്കർ ഹാജി, ശിവജി കെ പി, ടി സി ഇബ്രാഹിം, രാജേന്ദ്രൻ പി സി , റാഫി കെ വി (വൈസ് ചെയർമാൻ), അബ്ദു മൂന്നാംകുന്ന്, എം പ്രകാശൻ, വി പി നസീമ , കെ രാധാമണി, ജോസഫ്മേക്കാട്ട്, എം ഇബ്രാഹിം, ജോസ് അറക്കാപറമ്പിൽ , നാസർ സി ( ജോ. കൺവിനർമാർ) എന്നി വരെ യോഗം തെരഞ്ഞെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009