ഡൽഹിയിൽ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള ഓശാന ഞായർ പ്രദക്ഷിണം നടത്താൻ പാടില്ലെന്ന സർക്കാർ നിലപാട് ആരാധന സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണെന്നും ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട പുരോഹിതർക്കെതിരെയും വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ യോഗം പ്രതിഷേധിച്ചു
പയ്യാവൂർ: മതസൗഹാർദ്ദ രാജ്യമായ ഇന്ത്യയിൽ എല്ലാ മത വിഭാഗങ്ങൾക്കും ആരാധനയ്ക്കും പ്രാർത്ഥനയ്ക്കുമുള്ള സ്വാതന്ത്ര്യം ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് തടയുന്നത് അപലനീയമാണെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഡൽഹിയിൽ വിശുദ്ധവാരത്തോടനുബന്ധിച്ചുള്ള ഓശാന ഞായർ പ്രദക്ഷിണം നടത്താൻ പാടില്ലെന്ന സർക്കാർ നിലപാട് ഭാരതത്തിലെ പൗരന്മാർക്കുള്ള ആരാധന സ്വാതന്ത്ര്യം തടയുന്നതിന് തുല്യമാണെന്നും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്തുമത വിഭാഗത്തിൽപ്പെട്ട പുരോഹിതർക്കെതിരെയും വിശ്വാസികൾക്കെതിരെയും ആരാധനാലയങ്ങൾക്കെതരെയും വർധിച്ചുവരുന്ന ആക്രമണങ്ങളിൽ യോഗം പ്രതിഷേധിച്ചു. വായാട്ടുപറമ്പ് സെൻ്റ് ജോസഫ്സ് ഫൊറോന പാരിഷ് ഹാളിൽ ചേർന്ന യോഗം ഫാ.തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് അതിരൂപത വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകം അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യഭാഷണവും ഫൊറോന ഡയറക്ടർ ഫാ.ജോസഫ് ഈനാച്ചേരി അനുഗ്രഹ പ്രഭാഷണവും നടത്തി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ടോമി കണയങ്കൽ, ഐ.സി.മേരി, ഷിനോ പാറയ്ക്കൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോർജ് കാനാട്ട്, ജോസ് പുത്തൻപുര, മാത്യു വള്ളോംകോട്ട്, ബിജു ഒറ്റപ്ലാക്കൽ, തോമസ് വർഗീസ്, ബെന്നി ചേരിയ്ക്കത്തടത്തിൽ, ബിജു മണ്ഡപം, ജോസഫ് മാത്യു കൈതമറ്റം, ബേബി കോയിക്കൽ, ഷാജൻ, സാജു പുത്തൻപുര, സാജു പടിഞ്ഞാറേട്ട് എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമുദായിക ശാക്തീകരണ റാലിയും പൊതു സമ്മേേളനവും 26, 27 തിയതികളിൽ പാലക്കാട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009