ശ്രീകണ്ഠാപുരം വാർത്തകൾ

ഏരുവേശി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട കല്യാണി കണ്ണംചിറയുടെ വീട് നിർമാണത്തിന് കൈത്താങ്ങുമായി തൊഴിലുറപ്പ് വനിതകൾ 

പരസ്യം

പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട കല്യാണി കണ്ണംചിറയുടെ വീടിന് 2024-25 ജനകീയാസൂത്രണ പദ്ധതി മുഖേന അറ്റകുറ്റപണികൾക്കായി ഒരു ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രായമായ കല്യാണിയും തളർവാത രോഗിയായ മകനും മാത്രമാണ് വീട്ടിലുള്ളത്. വീട് സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് റോഡ് സൗകര്യം ഇല്ലാത്ത അവസ്ഥയിൽ നിർമാണ സാമഗ്രികൾ കുറേ ദൂരം തലച്ചുമടായി എത്തിക്കേണ്ടതിനാൽ ലഭ്യമായ തുകയ്ക്ക് പണി പൂർത്തിയാക്കാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ അയൽവാസികളുടെ സഹകരണത്തോടെ ചെങ്കല്ല്, മണൽ, സിമെൻ്റ്, ഓട് തുടങ്ങിയ നിർമാണ സാമഗ്രികൾ തലച്ചുമടായി വീടിന് സമീപമെത്തിക്കാൻ തയാറായത്. വാർഡ് മെംബർ എം.ഡി.രാധാമണി. കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് ഫാത്തിമ, സിഡിഎസ് മെംബർ ദീപ മനോജ്, തൊഴിലുറപ്പ് മേറ്റ് പി.കെ.വി.മഞ്ജുള, ബ്രാഞ്ച് സെക്രട്ടറി എം.സി.അഭിലാഷ്, റോയി ആലത്തൂർ എന്നിവർ നേതൃത്വം നൽകി.  ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം