ശ്രീകണ്ഠാപുരം വാർത്തകൾ

തീരക്കടലിൽ മണൽ ഖനനത്തിന് അനുമതി നൽകരുത്: കേരള കോൺഗ്രസ്-എം  

ചെമ്പന്തൊട്ടിയിൽ നടന്ന കേരളാ കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി യോഗം കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.  

പരസ്യം

പയ്യാവൂർ: കേരളത്തിന്റെ തീരക്കടലില്‍ നിന്ന് നിര്‍മാണ ആവശ്യങ്ങൾക്കായി മണല്‍ ഖനനം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് കേരള കോൺഗ്രസ്-എം ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന മേഖലകൾ കടല്‍മണല്‍ ഖനനം മൂലം തകരുമെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്കയുണ്ട്. കടലില്‍ കൂറ്റന്‍ ഡ്രെഡ്ജര്‍ ഉപയോഗിച്ച് ഖനനം നടത്തുന്നത് കടലിന്റെ അടിത്തട്ട് ഇളക്കി മറിക്കുമെന്നും ജീവന് ഹാനികരമായ ലോഹങ്ങളടക്കം കടലിന്റെ അടിത്തട്ടിലുള്ള ചെളി പടര്‍ന്നു ജീവജാലങ്ങളുടെ സര്‍വനാശത്തിന് കാരണമാകുമെന്നും മത്സ്യത്തൊഴിലാളികളും, കടൽ സംഘടനകൾ നടത്തിയ പഠനങ്ങളും ഒരു വിഭാഗം സമുദ്ര ഗവേഷകരും പറയുന്നു. മാത്രമല്ല, കലങ്ങി മറിയുന്ന വെള്ളത്തില്‍ സൂര്യപ്രകാശം കടക്കാത്തതിനാല്‍ പ്രകാശസംശ്ലേഷണം നടക്കാതെ കടല്‍ സസ്യങ്ങള്‍ നശിച്ചു പോകാനും കാരണമാകും. തീരക്കടലിൽ മണൽ ഖനനം നടത്താതെ പുഴകളിലും ഡാമുകളിലും പ്രളയകാലത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണൽ ഖനനം നടത്താൻ അനുമതി നൽകുകയാണ് വേണ്ടത്. മണൽ നിറഞ്ഞ് ഡാമുകളുടെയും പുഴകളുടെയും ആഴം കുറഞ്ഞതിനാൽ മഴക്കാലത്ത് പുഴകൾ കരകവിഞ്ഞും ഗതി മാറിയും ഒഴുകുകയാണ്. അടിഞ്ഞുകൂടിയ മണൽ ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള ഖനനത്തിന് അനുമതി നൽകണമെന്നും കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും അധീനതയിലുള്ള ഡാമുകളിൽ വർഷങ്ങളായി കൂടിക്കിടക്കുന്ന മണൽ ഖനനം ചെയ്‌താൽ സർക്കാരിന് വൻ സാമ്പത്തിക നേട്ടമാകുമെന്നും ക്വാറി, ക്രഷർ ഉത്പന്നങ്ങൾക്ക് വില കൂട്ടിയ സാഹചര്യത്തിൽ പുഴ മണൽ താരതമ്യേന കുറഞ്ഞ വിലയ്ക്ക്‌ ലഭ്യമായാൽ സാധാരണക്കാരുടെ വീട് പണികൾക്കും അനുബന്ധ ജോലികൾക്കും ഏറെ ഗുണകരമാകുമെന്നും കമ്മിറ്റി വിലയിരുത്തി.   നദികളില്‍ നിന്നുള്ള മണല്‍ വാരല്‍ ഈ വര്‍ഷം തന്നെ പുനരാംരഭിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ നടപടികൾ സ്വീകരിക്കണമെന്നും, സംസ്ഥാനത്ത് നിലവിലുള്ള മണല്‍ വാരല്‍ നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ കടവ് കമ്മിറ്റികൾ പുന:സംഘടിപ്പിച്ച് കേരളത്തിലെ പുഴകളെ സംരക്ഷിക്കുന്നതോടൊപ്പം സംസ്ഥാനത്തെ മണലിന്റെ ദൗര്‍ലഭ്യം പരിഹരിക്കാനാവുമെന്നും ഏറ്റവും സുതാര്യമായ രീതിയിൽ മണല്‍ വിതരണം നടത്തണമെന്നും കേരളാ കോൺഗ്രസ് (എം) ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശൃപ്പെട്ടു. കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോയി കൊന്നയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. ബിജു പുതുക്കള്ളി അധ്യക്ഷത വഹിച്ചു. സജി കുറ്റ്യാനിമറ്റം മുഖ്യപ്രഭാഷണം നടത്തി.  സുരേഷ് കുമാർ, വി.വി.സേവി, ബിനു ഇലവുങ്കൽ, സിബി പന്തപ്പാട്ട്, സണ്ണി മുക്കുഴി, സോണി അറയ്ക്കൽ, ഏലമ്മ ജോസഫ്, നോബിൻസ് ചെരിയൻപുറം, എബിൻ കുര്യാക്കോസ്, ജോളി പുതുശേരി, ജോണി കരിമ്പന, ഷാജി കുര്യൻ, പി.പി.രാഘവൻ, അപ്പച്ചൻ കുമ്പുക്കൽ, ജോസ് മണ്ഡപം, ജെയിംസ് ചിറമാട്ടേൽ, ജയ്സൺ പല്ലാട്ട്, അലക്സാണ്ടർ ഇല്ലിക്കുന്നുംപുറം, ഷാജി കുറ്റിയാത്ത്, റോബിൻ തേരാംകുടി, സി.കെ.നാരായണൻ, തുളസീധരൻ നായർ, യാക്കോബ് ആലയ്ക്കൽ, കെ.ജെ.ജോയി എന്നിവർ പ്രസംഗിച്ചു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം