കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ കൃഷിഭവന്റെ മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പയ്യാവൂർ: കാർഷിക മേഖലയുടെ തകർച്ച രാജ്യത്തെ സമ്പദ്ഘടനയെ പിന്നോട്ടാക്കുമെന്ന് കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ജോസ് പൂമല. കേരളത്തിലെ എല്ലാ കൃഷിഭവനുകളിലും സംഘടിപ്പിച്ച പ്രതിഷേധ ധർണയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ കൃഷിഭവൻ്റെ മുന്നിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേര കൃഷി സംരക്ഷണത്തിനായി ലോക ബാങ്ക് അനുവദിച്ച 2635 കോടി രൂപയിൽ ആദ്യഗഡുവായി ലഭിച്ച 139.65 കോടി രൂപ സർക്കാർ വക മാറ്റി ചെലവഴിച്ചത്, നെല്ല് സംഭരണത്തിന്റെ തുക കർഷകർക്ക് നൽകാത്തത്, കർഷക ക്ഷേമ ബോർഡിന്റെയും കാർഷിക കടാശ്വാസ കമ്മീഷന്റെയും ദുരവസ്ഥ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരം നടത്തിയത്. കർഷക കോൺഗ്രസ് പയ്യാവൂർ മണ്ഡലം പ്രസിഡന്റ് ജോസഫ് അറയ്ക്കപ്പറമ്പിൽ അധ്യക്ഷ വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഇ.കെ.കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ജേക്കബ് പനന്താനത്ത്, ജോയി പുന്നശേരിമലയിൽ, ബേബി മുല്ലക്കരി, സൈമൺ പെരുവക്കുന്നേൽ, ജെയ്സൺ കാട്ടാംകോടൻ, മനോജ് കുഴിത്തോട്ടം, തോമസ് കുറുവത്താഴം, ജോയ് പാറയ്ക്കൽ,അമൽ തോമസ്, ഷാജി പാട്ടശേരി, എ.വി.രേഷ്മ, ആലീസ് കുര്യൻ ചിറവാലേൽ എന്നിവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009