ശ്രീകണ്ഠപുരം നഗരസഭയിലെ പൊതുശ്മശാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.
പയ്യാവൂർ: ശ്രീകണ്ഠപുരം നഗരസഭയിലെ പൊതുശ്മശാനത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ മൃതദേഹം സംസ്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.പുകക്കുഴലിന് ആവശ്യമായ ഉയരമില്ലാതെയും, ബോർഡ് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാതെയും മൃതദേഹം സംസ്കരിക്കുന്നതിനാൽ പുറത്തേക്ക് വ്യാപിക്കുന്ന പുക കടുത്ത അസ്വസ്ഥതയ്ക്കും ആരോഗ്യ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്ന ആക്ഷൻ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എൻവയോൺമെൻ്റൽ എഞ്ചിനീയർ ശ്രീകണ്ഠപുരം നഗരസഭ സെക്രട്ടറിക്ക് ശ്മശാനങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങുന്ന നോട്ടീസ് അയച്ചത്. ഈ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞ ദിവസവും ഇവിടെ മൃതദേഹം സംസ്കരിച്ചത്. നഗരസഭയുടെ ധിക്കാരപരമായ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധിക്കുന്നതിനൊപ്പം, ബന്ധപ്പെട്ട അധികാരികൾക്ക് പാരാതിയും നൽകാൻ ആക്ഷൻ കമ്മിറ്റി തിരുമാനിച്ചു.കൺവീനർ സി.കെ.രതീഷ്, കെ.സവിത, എൽ.വത്സലൻ എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009