പയ്യാവൂർ സെൻ്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളി തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ. ബിബിൻ അഞ്ചെമ്പിൽ കൊടിയേറ്റുന്നു.
പയ്യാവൂർ: സെന്റ് ആൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ വിശുദ്ധ തോമാശ്ലീഹ, വിശുദ്ധ സെബസ്ത്യാനോസ്, വിശുദ്ധ അന്ന എന്നിവരുടെ സംയുക്ത തിരുനാളാഘോഷത്തിന് തുടക്കം കുറിച്ച് വികാരി ഫാ.ബിബിൻ അഞ്ചെമ്പിൽ കൊടിയേറ്റി. തുടർന്ന് ചമതച്ചാൽ പള്ളി വികാരി ഫാ.ജിബിൽ കുഴിവേലിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. പരേതസ്മരണ, സെമിത്തേരി സന്ദർശനം എന്നിവയ്ക്ക് ശേഷം സൺഡേ സ്കൂൾ, ഭക്തസംഘടനകൾ എന്നിവയുടെ വാർഷികാഘോഷവും കലാസന്ധ്യയും അരങ്ങേറി. ഇന്ന് (10, ശനി) രാവിലെ ഏഴിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. ജെയ്സൺ വാഴകാട്ട് നേതൃത്വം നൽകും. വൈകുന്നേരം 6.30ന് പൊന്നുംപറമ്പ് കുരിശടിയിൽ ഫാ. സജി മേക്കാട്ടേൽ ലദീഞ്ഞ് അർപ്പിക്കും. ഏഴിന് പള്ളിയിലേക്കുള്ള പ്രദക്ഷിണത്തിന് ഫാ. മാത്യു വട്ടുകുളങ്ങര കാർമികനായിരിക്കും. ഫാ.സിബിൻ കൂട്ടക്കല്ലിങ്കൽ തിരുനാൾ സന്ദേശം നൽകും. 8.45ന് മടമ്പം ഫൊറോന വികാരി ഫാ.സജി മെത്താനത്ത് പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും. രാത്രി ഒമ്പതിന് നീലേശ്വരം എൽജെ ബാൻഡ്, ഒടയംചാൽ അമ്മ കലാസമിതി എന്നിവരുടെ ഫ്യൂഷൻ ശിങ്കാരിമേളം. 11ന് രാവിലെ 6.30 ന് വിശുദ്ധ കുർബാന. 9.30 ന് തിരുനാൾ റാസക്ക് ഫാ. ജിതിൻ വല്ലൂർ മുഖ്യ കാർമികത്വം വഹിക്കും. ഫാ. ടോമി പട്ടുമാക്കിൽ, ഫാ. ജോമി പതീപ്പറമ്പിൽ, ഫാ.ജോൺസൺ മാരിയിൽ, ഫാ.എൽബിൻ തിരുനെല്ലിപ്പറമ്പിൽ എന്നിവർ സഹകാർമികരായിരിക്കും. ഫാ. സനീഷ് കയ്യാലയ്ക്കകത്ത് തിരുനാൾ സന്ദേശം നൽകും. 11.30 ന് ഫാ.ജോസ് കറുകപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണം. ഉച്ചയ്ക്ക് 12.30 ന് പയ്യാവൂർ വലിയപള്ളി വികാരി ഫാ.ബേബി കട്ടിയാങ്കൽ പരിശുദ്ധ കുർബാനയുടെ ആശീർവാദം നിർവഹിക്കും. 12 ന് രാത്രി 7.30 ന് നാടകവും ഉണ്ടായിരിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009