ശ്രീകണ്ഠാപുരം വാർത്തകൾ

ചന്ദനക്കാംപാറയിൽ അഖില കേരള ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് 25 മുതൽ

മുപ്പത്തൊമ്പതാമത് ചെറുപുഷ്പം അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് 25 മുതൽ 27 വരെ ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും.

പരസ്യം

പയ്യാവൂർ: മുപ്പത്തൊമ്പതാമത് ചെറുപുഷ്പം അഖില കേരള പുരുഷ, വനിത ബാസ്കറ്റ്ബോൾ ടൂർണമെൻ്റ് 25 മുതൽ 27 വരെ ചന്ദനക്കാംപാറ ചെറുപുഷ്പ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗം വിജയികൾക്ക് വരമ്പകത്ത് മാത്യു മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 15001 രൂപയും റണ്ണേഴ്സ് അപ് ടീമിന് കൂവപ്പാറയിൽ ജോൺ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10001 രൂപയും വനിതാ വിഭാഗം വിജയികൾക്ക് ചന്ദനക്കാംപാറ ഹൈടെക് ബിൽഡേഴ്സ് നൽകുന്ന എവർറോളിംഗ് ട്രോഫിയും 15001 രൂപയും റണ്ണേഴ്സ് അപ് ടീമിന് ഷോണി മുല്ലക്കരി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 10001 രൂപയും സമ്മാനമായി ലഭിക്കും. 25 ന് രാത്രി 7.30 ന് സജീവ് ജോസഫ് എംഎൽഎ ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യും. തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ അധ്യക്ഷത വഹിക്കും. ചന്ദനക്കാംപാറ ഇടവക വികാരി ഫാ.ജോസഫ് ചാത്തനാട്ട് ആമുഖ പ്രഭാഷണം നടത്തും. ചന്ദനക്കാംപാറയുടെ മലയോര മണ്ണിൽ ബാസ്കറ്റ്ബോൾ കളിച്ച് വളർന്ന് അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ സീനിയർ താരങ്ങളേയും ചന്ദനക്കാംപാറ ചെറുപുഷ്പ എൽപി സ്കൂളിൽ നിന്ന് വിരമിച്ച മുഖ്യാധ്യാപകൻ തോമസ് മാത്യുവിനേയും ചടങ്ങിൽ ആദരിക്കും.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം