സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ വനിതാ കോൺഫറൻസ് അംഗവും തലശേരി അതിരൂപത സെൻട്രൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയും, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയുമായ ജോളി സെബാസ്റ്റ്യൻ കാരക്കുന്നേലിനെ അഖിലേന്ത്യാ സേഫ് ഗാർഡിംഗ് കോ-ഓർഡിനേറ്ററായി നാഷണൽ കൗൺസിൽ നിയമിച്ചു
ചെമ്പേരി: സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ വനിതാ കോൺഫറൻസ് അംഗവും തലശേരി അതിരൂപത സെൻട്രൽ കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയും, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ വനിതാ പ്രതിനിധിയുമായ ജോളി സെബാസ്റ്റ്യൻ കാരക്കുന്നേലിനെ അഖിലേന്ത്യാ സേഫ് ഗാർഡിംഗ് കോ-ഓർഡിനേറ്ററായി നാഷണൽ കൗൺസിൽ നിയമിച്ചു. പൂപ്പറമ്പ് ഫുസ്കോ സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ് ജോളി സെബാസ്റ്റ്യൻ. ഇന്റർനാഷണൽ കൗൺസിലിന്റെ നിർദേശപ്രകാരം ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന സേഫ് ഗാർഡിംഗ് എന്ന പുതിയ പദ്ധതിയുടെ ചുമതലയാണ് ജോളി സെബാസ്റ്റ്യന് ലഭിച്ചിട്ടുള്ളത്. സെൻ്റ് വിൻസെൻ്റ് ഡി പോൾ സൊസൈറ്റിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ച് ജോളി സെബാസ്റ്റ്യന് ലഭിച്ച പുതിയ സ്ഥാനം ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ഇടവകയ്ക്കും ചെമ്പേരി സെൻ്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിക്കുമുള്ള അംഗീകാരവും ഏറെ അഭിമാനകരവുമാണ്. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി കോൺഫറൻസിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ ചെമ്പേരി ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് ജോളി സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. പുതിയ പ്രവർത്തന മേഖലയിൽ നന്നായി പ്രശോഭിക്കുവാനും ഇനിയും കൂടുതൽ കാര്യങ്ങൾ സമൂഹത്തിനു വേണ്ടി ചെയ്തുകൊണ്ട് മാതൃകാ വിൻസെൻഷ്യൻ പ്രവർത്തകയായി തുടരുവാനും ജോളി സെബാസ്റ്റ്യന് കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. വിൻസന്റ് ഡി പോൾ സൊസൈറ്റി ചെമ്പേരി ലൂർദ് മാതാ കോൺഫറൻസ് പ്രസിഡൻ്റ് സണ്ണി മൂക്കനോലിയ്ക്കൽ അധ്യക്ഷത വഹിച്ചു. വനിതാ കോൺഫറൻസ് പ്രസിഡന്റ് മോളിക്കുട്ടി ഇമ്മാനുവൽ ചെമ്പനാംതടത്തിൽ, ഏരിയ കൗൺസിൽ പ്രസിഡൻ്റ് ഇമ്മാനുവൽ ജോർജ് ചെമ്പനാംതടത്തിൽ, മേരി ആനിക്കുഴിക്കാട്ടിൽ, ജെസി കാവനാടിയിൽ, വിൽസൺ കാവനാടിയിൽ, ജോസഫ് പനയ്ക്കൽ, ജോസ് ചിറ്റേട്ട്, ജോസ് വെള്ളിയാംകണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009