തുടിയൻപ്ലാക്കൽ കുടുംബയോഗത്തിൻ്റെ ഇരുപത്തൊമ്പതാമത് സംഗമം പൈസക്കരി ദേവമാതാ ഓഡിറ്റാേറിയത്തിൽ നടന്നു.
പൈസക്കരി: തുടിയൻപ്ലാക്കൽ കുടുംബയോഗത്തിൻ്റെ ഇരുപത്തൊമ്പതാമത് സംഗമം പൈസക്കരി ദേവമാതാ ഓഡിറ്റാേറിയത്തിൽ നടന്നു. പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിലെ വിശുദ്ധ കുർബാനയെ തുടർന്ന് സെമിത്തേരി സന്ദർശിച്ച് മൺമറഞ്ഞ കുടുംബാംഗങ്ങൾക്ക് സ്മരണാഞ്ജലിയർപ്പിച്ചു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎ സംഗമം ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡൻ്റ് ജോസ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. മാത്യു ടി.സഖറിയാസ് ആമുഖ പ്രഭാഷണവും പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം അനുഗ്രഹ പ്രഭാഷണവും സജീവ് ജോസഫ് എംഎൽഎ മുഖ്യ പ്രഭാഷണവും നടത്തി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാജു സേവ്യർ, ടി.എം.സേവ്യർ, ബേബി ജോർജ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന കുടുംബാംഗങ്ങളെ പൊന്നാടയണിയിച്ചും വിവിധ മേഖലകളിൽ പ്രതിഭകളായവരെ മൊമെൻ്റോ നൽകിയും ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ജോ ജേക്കബ്, സിബി സഖറിയാസ്, ഫ്രാൻസിസ് ജോസഫ്, ഡോ.റോയി സേവ്യർ, ഗ്രേഷ്യസ് സാജു, സുജ സേവ്യർ, തങ്കമ്മ സഖറിയാസ് എന്നിവർ നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി ടി.എസ്.തോമസ്-പ്രസിഡൻ്റ്, ബേബി ജോർജ്, മാത്യു ടി. സഖറിയാസ്-വൈസ് പ്രസിഡൻ്റ്മാർ, ഫ്രാൻസിസ് ജോസഫ്-സെക്രട്ടറി, മിഥുൻ സ്കറിയ, ജെറിൻ ജോസഫ്- ജോയിൻ്റ് സെക്രട്ടറിമാർ, സഖറിയാസ് സ്റ്റീഫൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009