ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ കരിങ്കൽക്വാറിക്ക് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഏരുവേശി പഞ്ചായത്ത് നൽകാൻ തയാറാകാത്ത എക്സ്പ്ലോസീവ് എൻഒസി ശ്രീകണ്ഠപുരം നഗരസഭയിൽ നിന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു.
പയ്യാവൂർ: ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിലെ കരിങ്കൽക്വാറിക്ക് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ഏരുവേശി പഞ്ചായത്ത് നൽകാൻ തയാറാകാത്ത എക്സ്പ്ലോസീവ് എൻഒസി ശ്രീകണ്ഠപുരം നഗരസഭയിൽ നിന്ന് നൽകാനുള്ള തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു. മെയ് 12 ന് നടത്താൻ തീരുമാനിച്ചിട്ടുള്ള നഗരസഭാ കൗൺസിലിൽ രണ്ടാമത്തെ അജണ്ടയായാണ് ഈ വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്. വിവരം ശ്രദ്ധയിൽപെട്ടയുടൻ തന്നെ നഗരസഭയിലെ നാലാം വാർഡ് കൗൺസിലറും ക്വാറി വിരുദ്ധ സമിതി രക്ഷാധികാരിയുമായ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ ബന്ധപ്പെട്ട അധികാരികളോട് ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. നിരവധി കുടുംബങ്ങൾ വസിക്കുന്നതും അങ്കണവാടി, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് പിഞ്ചുകുട്ടികളടക്കം വഴി നടക്കുന്നതിൻ്റെ സമീപം മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തെ ക്വാറിക്ക് എക്സ്പ്ലോസീവ് എൻഒസി നൽകാനുള്ള ശ്രീകണ്ഠപുരം നഗരസഭാധികാരികളുടെ നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ നഗരസഭാ ഓഫീസിൻ്റെ മുന്നിൽ അതിശക്തമായ സമരത്തിന് താൻ നേതൃത്വം നൽകുമെന്ന് കൗൺസിലർ കെ.ജെ.ചാക്കോ കൊന്നയ്ക്കൽ പത്രക്കുറിപ്പിൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009