മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.
പയ്യാവൂർ: സഭാമക്കൾ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന ആഗ്രഹത്താൽ വലിയ ഉത്തരവാദിത്വങ്ങൾ വളരെയേറെയുണ്ടായിട്ടും എറണാകുളം അങ്കമാലി അതിരൂപതയുടെ വികാരി സ്ഥാനം ഏറ്റെടുത്ത മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കാനും അസ്ഥിരപ്പെടുത്താനുമുള്ള നീക്കം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇതിന്റെ പിന്നിലെന്ന് വ്യക്തമാണ്. ഇവർക്കെതിരെ സഭാ നിയമമനുസരിച്ച് കടുത്ത നടപടിയും രാജ്യത്തിൻ്റെ പൊതുനിയമം അനുസരിച്ചുള്ള നടപടികളും ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ഇരുപക്ഷങ്ങളേയും ചേർത്തുപിടിച്ച് ഈ പ്രശ്നം തീർക്കുവാൻ പെടാപ്പാടുപെടുന്ന ആർച്ച് ബിഷപ്പിനെ മാനസികമായി തകർക്കാനാണ് അന്യായമായ ഈ ശ്രമങ്ങളെന്നും യോഗം അഭിപ്രായപ്പെട്ടു.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപതാ പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജെയിംസ് മാനുവൽ, ജോണി തോമസ് വടക്കേക്കര, സിജോ കണ്ണേഴത്ത്, ജോർജ് കാനാട്ട്, വർഗീസ് പള്ളിച്ചിറ, ഫൊറോന പ്രസിഡൻ്റ്മാരായ ബെന്നി തുളുമ്പൻമാക്കൽ, സാജു പടിഞ്ഞാറേട്ട്, സ്റ്റീഫൻ കീച്ചരിക്കുന്നൽ, ജോണി തോലമ്പുഴ, ജെയ്സൺ അട്ടാറമാക്കൽ, ജോസഫ് മാത്യു കൈതമറ്റം, ജോളി എരിഞ്ഞേരിയിൽ, ബെന്നി ജോൺ, മാത്യു വള്ളോംകോട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009