നഗര സൗന്ദര്യവത്കരണ പദ്ധതി എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു.
കുടിയാന്മല: ‘നമ്മുടെ ഗ്രാമം ശുചിത്വ സുന്ദര സുരക്ഷിത ഗ്രാമം’ എന്ന മുദ്രാവാക്യമുയർത്തി കുടിയാന്മല ടൗൺ-ക്ലീൻ സിറ്റി പ്രോജക്ടിന്റെ ഭാഗമായി ഏരുവേശി ഗ്രാമപഞ്ചായത്ത്, യംഗ് മൈൻഡ്സ് ഇൻ്റർനാഷണൽ (വൈഎംഐ) കുടിയാന്മല ക്ലബ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുടിയാന്മല യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കുടിയാന്മലയുടെ മുഖഛായ മാറ്റുന്ന മാലിന്യമുക്ത നഗര സൗന്ദര്യവത്കരണ പദ്ധതി എരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. വൈഎംഐ ഡിസ്ട്രിക്ട് ഗവർണർ കെ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈഎംഐ ഡിസ്ട്രിക്ട് ട്രഷററും ക്ലീൻ സിറ്റി പ്രൊജക്ട് കൺവീനറുമായ ബിജു ഫ്രാൻസിസ് കിഴക്കയിൽ ആമുഖ പ്രഭാഷണവും കുടിയാന്മല ഫാത്തിമ മാതാ പള്ളി വികാരിയും ക്ലീൻ സിറ്റി പ്രോജക്ട് രക്ഷാധികാരിയുമായ ഫാ. പോൾ വള്ളോപ്പിള്ളി അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രോജക്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുടിയാന്മല വൈഎംഐ ക്ലബ് പ്രവർത്തകർ സ്പോൺസർ ചെയ്ത 200 ചെടിച്ചട്ടികൾ കുടിയാന്മല ടൗണിലെ റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചു. പ്രോജക്ടിന്റെ ഭാഗമായി ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും പാതയോരങ്ങളിൽ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുമെന്നും പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മധു തൊട്ടിയിൽ അറിയിച്ചു. കുടിയാന്മല എസ്ഐ കെ.കെ.രാധാകൃഷ്ണൻ, വാർഡ് മെംബർമാരായ ഷൈല ജോയ്, എബ്രഹാം കാവനാടി, ചുമട്ടു തൊഴിലാളി യൂണിയൻ പ്രസിഡൻ്റ് ബാലൻ മലയിൽ, ക്ലബ് പ്രസിഡൻ്റ് ബേബി വട്ടക്കുന്നേൽ എന്നിവർ സംസാരിച്ചു. കെ.കെ.ഗോപാലൻ, സോജൻ ഇരുപ്പക്കാട്ട്, ബെന്നി മണ്ണംപ്ലാക്കൽ, സാജു പൊടിപ്പാറ, ഷീജ ബെന്നി എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009