ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്എസ് ചെമ്പേരി യൂണിറ്റ് ഉദ്ഘാടനം ചെയ്തു 

കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) യൂണിറ്റ് ചെമ്പേരിയിലും ആരംഭിച്ചു. ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

പരസ്യം

ചെമ്പേരി: കിസാൻ സർവീസ് സൊസൈറ്റിയുടെ (കെഎസ്എസ്) യൂണിറ്റ് ചെമ്പേരിയിലും ആരംഭിച്ചു. ചെമ്പേരി ദേശീയ വായനശാലാ ഹാളിൽ നടന്ന ചടങ്ങിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഷൈബി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ് ദേശീയ ചെയർമാൻ ജോസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ദേശിയ ട്രഷറർ ഡി.പി.ജോസഫ്, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് കെ.ജെ.ചാക്കോ കൊന്നയ്ക്കൽ, ബയാേമൗണ്ടൻ ചെമ്പേരി ശാഖാ ചെയർമാൻ കുര്യാക്കോസ് പുതിയേടത്ത്പറമ്പിൽ എന്നിവർ സംസാരിച്ചു. ‘സംരംഭകർക്കും കർഷകർക്കുമുള്ള സർക്കാർ പദ്ധതികൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിന് ദേശീയ ചെയർമാൻ ജോസ് തയ്യിൽ നേതൃത്വം നൽകി. കേരള സർക്കാരിൻ്റെ ‘കൂൾ റൂഫ് ‘ സാങ്കേതിക വിദ്യ പ്രചരിപ്പിച്ച് ഊർജ ഉപഭോഗം കുറയ്ക്കാനുള്ള കുളിർമ പ്രൊജക്ട് സെമിനാറിൽ പരിചയപ്പെടുത്തി. ടോമി മാത്യു ചാമക്കാലായിൽ- പ്രസിഡൻ്റ്, ഡെന്നീസ് കരിക്കാട്ടുകണ്ണിയിൽ, മോളി മാത്യു-വൈസ് പ്രസിഡൻ്റുമാർ, സുദീപ് കടൂക്കുന്നേൽ- സെക്രട്ടറി, സിബി പിണക്കാട്ട്, ഷൈജ ഭാസ്കരൻ-ജോയിൻ്റ് സെക്രട്ടറിമാർ, ജോഷി കുന്നത്ത്-ട്രഷറർ, പി.വി.തോമസ് പൂവേലിൽ, വി.പി.തമ്പാൻ, കെ.പി.മുകുന്ദൻ, കെ.ടി.മാത്യു (എക്സിക്യൂട്ടീവ് മെംബർമാർ) എന്നിവരെ ചെമ്പേരി യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം