ശ്രീകണ്ഠാപുരം വാർത്തകൾ

മിന്നിത്തിളങ്ങി പ്രിയദർശിനി സ്റ്റാർസ്

പ്രിയദർശിനി ക്രിക്കറ്റ് ലീഗിൽ രണ്ടാം മത്സരത്തിൽ കരുത്തരായ പ്രിയദർശിനി ലെജൻസിനെ 29 റൺസിന് പരാജയപ്പെടുത്തി കൊണ്ട് പ്രിയദർശനി സ്റ്റാർസ് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിലപ്പെട്ട 3 പോയിൻ്റ് സ്വന്തമാക്കി .

പരസ്യം

കോറളായി: പ്രിയദർശിനി ക്രിക്കറ്റ് ലീഗിൽ രണ്ടാം മത്സരത്തിൽ കരുത്തരായ പ്രിയദർശിനി ലെജൻസിനെ 29 റൺസിന് പരാജയപ്പെടുത്തി കൊണ്ട് പ്രിയദർശനി സ്റ്റാർസ് തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ വിലപ്പെട്ട 3 പോയിൻ്റ് സ്വന്തമാക്കി . ബാറ്റ് കൊണ്ടും പന്ത് കൊണ്ടും അക്ഷരാർത്ഥത്തിൽ പ്രിയദർശിനി സ്റ്റാർസ് മിന്നിത്തിള ണ്ടുകയായിരുന്നു . ആദ്യം ബാറ്റ് ചെയ്ത സ്റ്റാർസിനായി ഓപ്പണർ അനസ് ബെവനും ( 16 റൺസ്) അക്സർ ഹരിയും ( 1 റൺസ്) താളം കിട്ടാതെ ഉഴറുകയായിരുന്നു. പിന്നീട് എത്തിയ വെടിക്കെട്ട് ബാറ്റർ സുമേഷ് അഫ്രീദി പുറത്താകാതെ 43 റൺസും ( 6 സിക്സ്) , റിയാസ് മാക്സ്വെൽ മുയ്യം 18 റൺസും( 2 സിക്സ്) നേടിയപ്പോൾ പ്രിയദർശിനി സ്റ്റാർസ് 8 ഓവറിൽ 83 എന്ന മികച്ച സ്കോറിൽ എത്തിയിരുന്നു. പ്രിയദർശിനി ലെജൻഡ്സിനായി ഷൈജു സിക്കന്ദർ ലാസർ 2 വിക്കറ്റും വെങ്കിടേഷ് ഉബൈദും നിഷാന്ത് ഡ്യൂപ്ലെസി യും ഓരോ വിക്കറ്റും നേടി. 84 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിന് ഇറങ്ങിയ പ്രിയദർശിനി ലെജൻഡ്‌സിൻ്റെ ഓപ്പണർമാരെ പൂജ്യത്തിന് പുറത്താക്കി കൊണ്ട് സ്റ്റാർസ് ബൗളർ ജിതേഷ് ശർമ്മയും അക്സർ ഹരിയും എതിരാളികളെ ഞെട്ടിച്ചു. മൂന്നാമതായി ഇറങ്ങിയ സുനീഷ് സ്റ്റോയിനിസിൻ്റെയും (33 റൺസ്)ജിതിൻ ബാലാജിയുടെയും ( 10 റൺസ്) ചെറുത്തു നിൽപ്പാണ് ടീമിൻ്റെ പരാജയഭാരം കുറച്ചത്.പ്രിയദർശിനി സ്റ്റാർസിനായി ജിതേഷ് ശർമ്മ 2 വിക്കറ്റും ക്യാപ്റ്റൻ കുൽദീപ് സമീറും അക്സർ ഹരിയും ഓരോ വിക്കറ്റ് നേടി. നേരത്തെ പുറത്താകാതെ 43 റൺസ് നേടിയ സുമേഷ് അഫ്രീ ഡി കളിയിലെ മികച്ച താരമായി. ▪️ റിപ്പോർട്ടർ: ഹരീഷ്

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം