ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കുടിയാന്മല ടൗണിന്റെ മധ്യഭാഗത്തുള്ള പഞ്ചായത്ത് പൊതുകിണർ ചപ്പുചവറുകളും കാടും മുടിയ നിലയിൽ
കുടിയാന്മല: കേരള സംസ്ഥാനം സമ്പൂർണ മാലിന്യമുക്തമായി മാറിയെന്ന പ്രഖ്യാപനവും ലക്ഷങ്ങൾ ചെലവഴിച്ചുള്ള ആഘോഷവും ഏറെ കൊട്ടിഘോഷിച്ചാണ് നടത്തിയത്. ഗ്രാമ പഞ്ചായത്തുകളിലെ വാർഡ്തലങ്ങളിൽ പോലും മാലിന്യമുക്ത പ്രഖ്യാപനം കെങ്കേമമായിരുന്നു. ഏരുവേശി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ കുടിയാന്മല ടൗണിന്റെ മധ്യഭാഗത്തുള്ള പഞ്ചായത്ത് പൊതുകിണർ ചപ്പുചവറുകളും കാടും മുടിയ നിലയിലുള്ളത് മാലിന്യമായി ആരും പരിഗണിച്ചില്ലെന്നാണ് തോന്നുന്നത്. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ ഓഫീസിന്റെ മുന്നിൽ തന്നെയാണ് ഈ കിണറുള്ളതെന്നതും അതിശയകരം തന്നെ. പഞ്ചായത്തിന്റെ ഈ പൊതുകിണറിൽനിന്നാണ് ടൗണിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ കുടിവെള്ളമെത്തുന്നത്. സുരക്ഷക്കായി കിണറിന്റെ മുകളിൽ ഇരുമ്പ് ഗ്രില്ലും പ്ലാസ്റ്റിക് വലയും സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിന്മേൽ തെങ്ങിന്റെ ഓലമടൽ അടക്കമുള്ള ചപ്പ് ചവറുകൾ നിറഞ്ഞ നിലയിലാണുള്ളത്. മഴ പെയ്യുമ്പോൾ ഈ ചപ്പ് ചവറുകൾ അഴുകിച്ചേരുന്ന വെള്ളം കിണറിലേക്ക് പതിക്കാതെ നിർവാഹമില്ല. ഇതോടെ കിണറിലെ കുടിവെള്ളം ശുദ്ധീകരിക്കപ്പെടും എന്നായിരിക്കുമോ ബന്ധപ്പെട്ട അധികൃതർ കരുതുന്നത് ? ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009