ശ്രീകണ്ഠാപുരം വാർത്തകൾ

ഒറോത ഫെസ്റ്റിൽ ടൂറിസം സെമിനാർ ഇന്ന് (05/02/25) 

Whatsapp Image 2025 02 01 At 3.38.04 Am (1) Copy

വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ചെമ്പേരിയിൽ നടക്കുന്ന ഒറോത കാർഷിക ഫെസ്റ്റിൽ ആറാം ദിവസമായ ഇന്ന് കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെസഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂറിസം സെമിനാർ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്യും.

പരസ്യം

മലയോര കർഷകർക്ക് ടൂറിസം മേഖലയിലെ പ്രാധാന്യം എന്ന വിഷയത്തിൽ റെസ്പോൺസബിൾ ടൂറിസം മിഷൻ സിഇഒ കെ.രൂപേഷ് കുമാർ ക്ലാസ് നയിക്കും. കാർഷികോത്പന്നങ്ങളുടെ വിലയിടിവ്, തൊഴിലാളി ദൗർലഭ്യം, പലവിധ സസ്യ രോഗങ്ങൾ, വന്യമൃഗ ശല്യം എന്നിവ മൂലം കാർഷിക മേഖല വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ പൈതൽമല, പാലക്കയംതട്ട് തുടങ്ങിയ മലയോര വിനോദസഞ്ചാര മേഖലയുടെ താഴ് വാരങ്ങളിൽ വസിക്കുന്ന കർഷക കുടുംബങ്ങൾക്ക് ഉപകാരപ്രദമായ വിവിധ ടൂറിസം പ്രോജക്ടുകളെ സംബന്ധിച്ചും, ഇക്കോ ടൂറിസം, ഫാം ടൂറിസം ഉൾപ്പെടെയുള്ള മേഖലകളിൽ സർക്കാർ ധനസഹായം ലഭ്യമാകുന്ന പ്രൊജക്ടുകളെ സംബന്ധിച്ചും  കർഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകും. വളർന്നുവരുന്ന ഒരു ടൂറിസം മേഖലയായി അറിയപ്പെടുന്ന എരുവേശി, നടുവിൽ, പയ്യാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള സന്നദ്ധരായ ആളുകൾക്ക്  ഈ സെമിനാറിൽ പങ്കെടുക്കാം. ഒറോതാ ഫെസ്റ്റ് പ്രദർശന നഗരിയിലെ വേദിയിലായിരിക്കും ഇന്ന് (05/02/25) ഉച്ചകഴിഞ്ഞ് 3.30 മുതൽ സെമിനാർ നടക്കുന്നത്. എരുവേശി പഞ്ചായത്ത് മെംബർ പി.വി.കമലാക്ഷി അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447481305. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം