ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയൻമല ഫാത്തിമ യുപി സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

കുടിയാന്മല ഫാത്തിമ യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.

പരസ്യം

പയ്യാവൂർ: കുടിയൻമല ഫാത്തിമ യുപി സ്കൂളിന്റെ  അറുപത്തഞ്ചാമത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന മുഖ്യാധ്യാപിക ഇ.ജെ.ലൈലക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ്  സിനോബി തോമസ് ആമുഖ പ്രഭാഷണവും സ്കൂൾ മാനേജരും കുടിയാന്മല ഇടവക വികാരിയുമായ ഫാ.പോൾ വള്ളോപ്പിള്ളിൽ അനുഗ്രഹ പ്രഭാഷണവും ഇരിക്കൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.കെ.ഗിരീഷ് മോഹൻ മുഖ്യപ്രഭാഷണവും നടത്തി. മുഖ്യാതിഥിയായി പങ്കെടുത്ത സജീവ് ജോസഫ് എംഎൽഎ ഭാഷാമൃതം പദ്ധതിയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറുകൾ സമ്മാനിച്ചു. വിരമിക്കുന്ന മുഖ്യാധ്യാപിക ഇ.ജെ. ലൈലയുടെ 26 വർഷത്തെ സേവനം അനുസ്മരിക്കുന്ന വീഡിയോ പ്രസന്റേഷനെ തുടർന്ന് ഇ.ജെ.ലൈല തൻ്റെ സ്കൂൾ അനുഭവങ്ങൾ പങ്കുവച്ചു. സ്റ്റാഫംഗങ്ങളും പിടിഎ യും ചേർന്ന് ഉപഹാരസമർപ്പണം നടത്തി. കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഏരുവേശി  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, വാർഡ് മെംബർ ഷൈല ജോയ്, സ്കൂൾ സ്റ്റാഫ് സെക്രട്ടറി അൻസ ജോർജ് എന്നിവർ പ്രസംഗിച്ചു. ഫാത്തിമ യുപി സ്കൂളിലെ ഗായകസംഘം ആശംസാ ഗാനം ആലപിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം