
മലയോര കുടിയേറ്റ ഗ്രാമമായ ചെമ്പന്തൊട്ടി വഴി കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മഹിളാ കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവ് ജോസഫ് എംഎൽഎക്ക് നിവേദനം നൽകിയപ്പോൾ.
ചെമ്പന്തൊട്ടി: ബസ് യാത്രാ സൗകര്യം പരിമിതമായ ചെമ്പന്തൊട്ടിയിലൂടെ കെഎസ്ആർടിസി ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് ശ്രീകണ്ഠപുരം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സജീവ് ജോസഫ് എംഎൽഎക്ക് നിവേദനം നൽകി. ചെറുപുഴയിൽ നിന്ന് ആലക്കോട്, ചെമ്പന്തൊട്ടി, ശ്രീകണ്ഠപുരം വഴി മാനന്തവാടിയിലേക്ക് മുൻകാലങ്ങളിൽ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. ചെമ്പന്തൊട്ടി വഴി ഓടിക്കൊണ്ടിരുന്ന ബസുകൾ നിർത്തലാക്കിയതുമൂലം ഈ മേഖലയിലെ വിദ്യാർത്ഥികളടക്കമുള്ള സാധാരണ ജനങ്ങളാണ് ഏറെ യാത്രാദുരിതം അനുഭവിക്കേണ്ടി വരുന്നത്. ആലക്കോട് നടുവിൽ, ചെമ്പന്തൊട്ടി, ശ്രീകണ്ഠപുരം വഴി ഇരിക്കൂറിലേക്കും, ചെമ്പന്തൊട്ടി, തളിപ്പറമ്പ് വഴി കണ്ണൂരിലേക്കും പുതുതായി കെഎസ്ആർടിസി ബസുകൾ അനുവദിക്കുന്നതിനൊപ്പം താത്കാലികമായി സർവീസ് നിർത്തലാക്കിയ മാനന്തവാടി ബസ് പുനരാരംഭിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, ജില്ലാ സെക്രട്ടറി കെ.പി. ലിഷ, മണ്ഡലം പ്രസിഡന്റുമാരായ സൂസമ്മ ജോസഫ്, ജയശ്രീ ശ്രീധരൻ, രാധാമണി, ഉഷാകുമാരി, റുക്കിയ എന്നിവരോടൊപ്പം ശ്രീകണ്ഠപുരം നഗരസഭ മുൻ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിനയും ചേർന്ന നിവേദകസംഘം എംഎൽഎയോട് ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് ആവശ്യം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009