
സമ്മേളനം റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് ഉത്‌ഘാടനം ചെയ്തു.
ന്യൂഡൽഹി : റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയതല ഉദ്ഘാടനം ഡോ. ബി.ആർ അംബേദ്കറിന്റെ 136)-മത് ജന്മദിനമായ ഏപ്രിൽ 14 ന് ഡെൽഹി വൈ.ഡബ്ല്യൂ.സി.എ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം ദേശീയ – സംസ്ഥാന -ജില്ലാ കോർഡിനേറ്റർ മാരും പങ്കെടുത്ത സമ്മേളനം റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് രാജീവ് ജോസഫ് ഉത്‌ഘാടനം ചെയ്തു. എൺപത് വർഷക്കാലം കേന്ദ്രവും സംസ്ഥാനങ്ങളും മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തെറ്റായ തൊഴിൽ നയങ്ങൾക്കെതിരെയുള്ള ദേശീയ ജനകീയ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി. പാർട്ടിയുടെ രെജിസ്ട്രേഷൻ നടപടി ക്രമങ്ങൾ ആരംഭിച്ചു. രെജിസ്ട്രേഷനും പാർട്ടി ചിഹ്നവും ലഭിച്ചതിനുശേഷം, രാജ്യത്ത് നടക്കുന്ന എല്ലാ പൊതു തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥികൾ മത്സരിക്കും. കഴിഞ്ഞ എൺപത് വർഷക്കാലം രാജ്യം ഭരിച്ചിട്ടും കോടിക്കണക്കിന് ജനങ്ങളുടെ പട്ടിണി മാറ്റുവാൻ കഴിയാത്ത രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയെല്ലാം അധികാരത്തിൽ നിന്നും പുറത്താക്കുന്നതിനുള്ള രാഷ്ട്രീയ പോരാട്ടങ്ങൾക്ക് റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി തുടക്കം കുറിക്കുകയാണ്. കേവലം പത്ത് വർഷങ്ങൾക്കൊണ്ട് ഒരു കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുന്ന കർമ്മ പദ്ധതികളുമായിട്ടായിരിക്കും റിപ്പബ്ലിക്കൻ കോൺഗ്രസ് പാർട്ടി മത്സര രംഗത്തേക്ക് വരുന്നത്. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും, ഏഴായിരത്തോളം ബ്ലോക്ക് -ജില്ലാ -സംസ്ഥാന -ദേശീയ -അന്താരാഷ്ട്ര കോർഡിനേറ്റർമാര ഇതിനകം നിയമിച്ചു കഴിഞ്ഞു. അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോർഡിനറ്റർമ്മാരെ രാജ്യവ്യാപകമായി നിയമിക്കുവാനുള്ള പ്രവർത്തങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടിയുടെ മെമ്പർഷിപ്പ് വിതരണം 2027 ഓഗസ്റ്റ് 15 ന് എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കും. പാർട്ടിയുടെ കോർഡിനേറ്റർമ്മാരായി പ്രവർത്തിക്കുവാൻ താത്പര്യം ഉള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009