
സാമുദായിക ശാക്തീകരണത്തിന്റെ ഭാഗമായി എകെസിസിയുടെ നൂറ്റെട്ടാമത് ജന്മവാർഷികത്തോടനുബന്ധിച്ച് മാർച്ച് 14 ന് കണ്ണൂരിൽ നടത്തപ്പെടുന്ന മഹാറാലിയിൽ ചെമ്പേരി ഇടവകയിൽ നിന്ന് രണ്ടായിരം പേരെ പങ്കെടുപ്പിക്കാൻ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേർന്ന പാരീഷ് കൗൺസിൽ യോഗം തീരുമാനിച്ചു.
ചെമ്പേരി: സാമുദായിക ശാക്തീകരണത്തിന്റെ ഭാഗമായി എകെസിസിയുടെ നൂറ്റെട്ടാമത് ജന്മവാർഷികത്തോടനുബന്ധിച്ച് കത്തോലിക്കാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് കണ്ണൂരിൽ നടത്തപ്പെടുന്ന മഹാറാലിയിൽ ചെമ്പേരി ഇടവകയിൽ നിന്ന് രണ്ടായിരം പേരെ പങ്കെടുപ്പിക്കാൻ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ചേർന്ന പാരീഷ് കൗൺസിൽ യോഗം തീരുമാനിച്ചു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. അന്ന് കണ്ണൂരിലേക്കെത്താൻ പതിനഞ്ചോളം ബസുകൾ ബുക്ക് ചെയ്തിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു. മറ്റുള്ളവർ സ്വകാര്യ വാഹനങ്ങളിൽ എത്തിച്ചേരാനും തീരുമാനമായി. റാലിയുടെ വിജയത്തിനായി എകെസിസിയുടെ ആഭിമുഖ്യത്തിൽ സംഘാടകസമിതിയും രൂപീകരിച്ചു. ഫാ ഡോ. ജോർജ് കാഞ്ഞിരക്കാട്ട്- മുഖ്യരക്ഷാധികാരി, ഷാജു വടക്കേൽ- ചെയർമാൻ, ജോമി മുതുകുന്നേൽ- ജനറൽ കൺവീനർ, സ്കറിയ കളപ്പുരക്കൽ-കൺവീനർ, സുനിൽ നായിപുരയിടത്തിൽ-വൈസ് ചെയർമാൻ, ജോസ് കാളിയാനിയിൽ- കൺവീനർ, ഷീബ തെക്കേടത്ത്-വൈസ് ചെയർപേഴ്സൺ, ഷെൽസി കാവനാടിയിൽ-കോ ഓർഡിനേറ്റർ, കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ- ജോയിൻ്റ് കൺവീനർ എന്നിവരാണ് ഭാരവാഹികൾ. ലൂർദ് മാതാ ബസിലിക്ക ട്രസ്റ്റിമാർ, സോണൽ കൺവീനർമാർ, ഭക്തസംഘടനകളുടെ പ്രസിഡൻ്റുമാർ, വിവിധ കോൺവെൻ്റുകളിലെ മദർ സുപ്പീരിയർമാർ എന്നിവർ സമിതി അംഗങ്ങളുമാണ്. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009