
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്എസ്എൽസി ബാച്ചിൻ്റെ കൂട്ടായ്മയായ ‘ഓർമ 91’ ൻ്റെ ആഭിമുഖ്യത്തിൽ വിവിധ പഞ്ചായത്ത് വാർഡുകളിൽ മെംബർമാരായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ മുൻ സഹപാഠികൾക്ക് ആദരവ് നൽകിയപ്പോൾ.
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂളിലെ 1991 എസ്എസ്എൽസി ബാച്ചിൻ്റെ കൂട്ടായ്മയായ ‘ഓർമ 91’ ൻ്റെ ആഭിമുഖ്യത്തിൽ വിവിധ പഞ്ചായത്ത് വാർഡുകളിൽ മെംബർമാരായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ മുൻ സഹപാഠികൾക്ക് ആദരവ് നൽകി. ഏരുവേശി പഞ്ചായത്ത് മെംബർമാരായ ജോൺസൺ പുലിയുറുമ്പിൽ, ബി.ലത, സാലി വെള്ളവള്ളിയിൽ, കോട്ടയം ജില്ലയിലെ അതിരമ്പുഴ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാൻ്റി സെബാസ്റ്റ്യൻ എന്നിവരെയാണ് ആദരിച്ചത്. ചെമ്പേരി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്ത് ആദരിക്കപ്പെട്ടവർക്ക് മൊമെൻ്റോ സമ്മാനിച്ചു. ‘ഓർമ 91’ കൂട്ടായ്മ പ്രസിഡൻ്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റുമായ സാബു മണിമല അധ്യക്ഷത വഹിച്ചു. കൂട്ടായ്മ സെക്രട്ടറി സിബി കുളിരാനി ആമുഖ പ്രഭാഷണം നടത്തി. 91 ബാച്ച് സഹപാഠികളായ ഏരുവേശി സഹകരണ ബാങ്ക് പ്രസിഡൻ്റ് അനിൽ പി. ജോർജ്, സോയിച്ചൻ കുളത്തറ, ഷീബ ഈന്തുംതോട്ടത്തിൽ, വി.പി.തമ്പാൻ തുടങ്ങിയവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009