ശ്രീകണ്ഠാപുരം വാർത്തകൾ

കൊലുസ് സ്ത്രീ ശാക്തീകരണ യഞ്ജവുമായി കെസിവൈഎം

കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ടൗണുകളിൽ ‘കൊലുസ് ‘ സ്ത്രീശാക്തീകരണ യജ്ഞം സംഘടിപ്പിച്ചു.

പരസ്യം

പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ ടൗണുകളിൽ ‘കൊലുസ് ‘ സ്ത്രീശാക്തീകരണ യജ്ഞം സംഘടിപ്പിച്ചു. പെൺകുട്ടികളുടെ ദേശീയ മാസാചാരണത്തോടനുബന്ധിച്ച് തലശേരി ബികെജെഎം സ്കൂൾ ഓഫ് നഴ്സിംഗിൻ്റെ സഹകരണത്തോടെ വെള്ളരിക്കുണ്ടിൽ ആരംഭിച്ച യജ്ഞം ചിറ്റാരിക്കൽ, ചെറുപുഴ, ആലക്കോട്, കരുവഞ്ചാൽ, നടുവിൽ, ചെമ്പേരി, പയ്യാവൂർ, ഉളിക്കൽ, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഫ്ലാഷ് മോബും ബോധവത്കരണം പരിപാടികളും അവതരിപ്പിച്ച ശേഷം തലശേരിയിൽ സമാപിച്ചു. കെസിവൈഎം തലശേരിഅതിരൂപത വൈസ് പ്രസിഡന്റ്‌ ശ്രേയ ശ്രുതിനിലയം അധ്യക്ഷത വഹിച്ചു. അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, അതിരൂപത ഡയറക്ടർ ഫാ.അഖിൽ മാത്യു മുക്കുഴി, അതിരൂപത വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച്, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, സെക്രട്ടറി സാൻജോസ് കളരിമുറിയിൽ കൗൺസിലർ അഞ്ജലി വരിക്കനാനിയ്ക്കൽ, സ്റ്റേറ്റ് സിൻഡിക്കേറ്റ് മെംബർ അപർണ സോണി, വിവിധ ഫൊറോന പ്രസിഡന്റുമാർ, ഡയറക്ടമാർ, ആനിമേറ്റർമാർ, വൈസ് പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം