
പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത് പരിധിയിൽ നട്ടുവളർത്താനായി നൽകുന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന നിർവഹിക്കുന്നു.
ചെങ്ങളായി: ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബുകൾ, വായനശാലകൾ, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവക്ക് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നട്ടുവളർത്താൻ ആവശ്യമായ വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൃഷിഭവൻ, കാർഷിക കർമസേന എന്നിവരുടെ സഹകരണത്തോടെ തയാറാക്കിയ നെല്ലി, കൂവളം, ഞാവൽ, മുള, ചവോക്ക്, മന്ദാരം, അശോകം, ആര്യവേപ്പ് എന്നീയിനങ്ങളിലുള്ള ആയിരത്തെഴുനൂറോളം തൈകളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ , വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.സി. അമ്മുക്കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി. രാജ്കുമാർ ആമുഖ പ്രഭാഷണം നടത്തി. കൃഷി ഓഫീസർ വി.ആർ. ജിനു, വി.സി. അരവിന്ദാക്ഷൻ, സിഡിഎസ് അധ്യക്ഷ കെ.ബിന്ദു, കാർഷിക കർമസേനാംഗം ലത എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009