
റോഡുകൾ എത്രയും വേഗത്തിൽ പൂർവസ്ഥിതിയിലാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് വിനു ജോർജ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി.
പയ്യാവൂർ: മലയോര മേഖലയിൽ ജലവിതരണ പൈപ്പിടാൻ ടാറിംഗ് തകർത്ത് കുഴിയെടുത്ത റോഡുകൾ എത്രയും വേഗത്തിൽ പൂർവസ്ഥിതിയിലാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡൻ്റ് വിനു ജോർജ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകി. കുഴിയെടുത്ത് പൈപ്പിട്ട ശേഷം റോഡുകൾ പൂർവസ്ഥിതിയിലാക്കണമെന്ന വ്യവസ്ഥ കരാറുകാർ പാലിക്കാത്ത സ്ഥിതിയാണ് കാണുന്നത്. വ്യവസ്ഥ പാലിക്കുന്നത് ഉറപ്പുവരുത്തേണ്ട ചുമതലയുള്ള വകുപ്പ്തല ഉദ്യോഗസ്ഥരും അതിന് തയാറായിട്ടില്ല. റോഡുകളിൽ കല്ലും മണ്ണും നിറഞ്ഞ് വാഹന ഗതാഗതവും ജനജീവിതവും ദുരിതാവസ്ഥയിലാണ്. മലയോരത്ത് വിവിധയിടങ്ങളിലെ റോഡുകളിൽ ദിനംപ്രതി ചെറുതും വലുതുമായ നിരവധി വാഹനാപകടങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അധ്യയന വർഷം ആരംഭിക്കുന്നതോടെ നൂറുകണക്കിന് സ്‌കൂൾ വാഹനങ്ങളും കാൽനടയായി സഞ്ചരിക്കുന്ന വിദ്യാർത്ഥികളുംകൂടി എത്തുമ്പോൾ റോഡുകളിലെ അപകടാവസ്ഥ ഇനിയും വർധിക്കുമെന്ന ജനങ്ങളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി അടിയന്തര നിർദ്ദേശം നൽകണമെന്നാണ് നിവേദനത്തിലെ ആവശ്യം. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009