
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് മലയോര മേഖലയിലെ റോഡുകളിൽ രൂപപ്പെട്ട അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ വാഴപ്പള്ളിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി.
കണ്ണൂർ: ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ചതിനെ തുടർന്ന് മലയോര മേഖലയിലെ റോഡുകളിൽ രൂപപ്പെട്ട അപകടാവസ്ഥ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെഎസ് യു സംസ്ഥാന നിർവാഹക സമിതിയംഗം അൻസിൽ വാഴപ്പള്ളിൽ കണ്ണൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി. നിർമാണ പ്രവൃത്തികളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരുന്നതിനാലാണ് പൈസക്കരിയിൽ ഒരു കോളജ് വിദ്യാർത്ഥിയുടെ ജീവൻ നഷ്ടപ്പെടാനിടയായ അപകടമുണ്ടായതെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.പൈപ്പ് സ്ഥാപിച്ച ശേഷം റോഡിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരുന്ന മണ്ണ് മഴയെ തുടർന്ന് വ്യാപകമായി റോഡിലേക്ക് ഒലിച്ചിറങ്ങുകയും ഇതുമൂലം വഴുക്കലുള്ളതായി മാറിയ റോഡിൽ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനുമിടയാകുന്നുണ്ട്. പൊതുജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ അനാസ്ഥ തുടരുന്ന ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും ജലജീവൻ മിഷൻ പ്രവൃത്തികൾ മഴ കഴിയുന്നതുവരെ നിർത്തിവയ്ക്കണമെന്നും അൻസിൽ വാഴപ്പള്ളിൽ ആവശ്യപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009