ശ്രീകണ്ഠാപുരം വാർത്തകൾ

കൊട്ടിയൂർ വൈശാഖ മഹോത്സവം: തീയതി അറിയാതെ ദിവസങ്ങൾക്ക് മുൻപേ കർണാടക ഭക്തരുടെ വൻ ഒഴുക്ക്; ബോധവൽക്കരണം ശക്തമാക്കി ദേവസ്വം

പ്രധാന ചടങ്ങുകൾ ആരംഭിച്ചു എന്ന തെറ്റായ ധാരണയിലാണ് നിരവധി കർണാടക സ്വദേശികൾ നീരെഴുന്നള്ളത്ത് നാളിൽ ഇവിടെയെത്തിയത്.

പരസ്യം

കൊട്ടിയൂർ: വൈശാഖ മഹോത്സവം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ കർണാടകയിൽ നിന്നുള്ള ഭക്തജനങ്ങളുടെ വൻ ഒഴുക്ക്. ഉത്സവത്തിന്റെ കൃത്യമായ തീയതികളെയും ചടങ്ങുകളെയും കുറിച്ച് ധാരണയില്ലാതെയാണ് ഇവരിൽ ഭൂരിഭാഗവും കൊട്ടിയൂരിൽ എത്തിച്ചേരുന്നത്. ഇത്തവണയും ഉത്സവം തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പ്രധാന ചടങ്ങുകൾ ആരംഭിച്ചു എന്ന തെറ്റായ ധാരണയിലാണ് നിരവധി കർണാടക സ്വദേശികൾ നീരെഴുന്നള്ളത്ത് നാളിൽ ഇവിടെയെത്തിയത്. ഇവരിൽ ചിലർ അക്കരെ സന്നിധാനത്തേക്ക് കടക്കാനും ശ്രമം നടത്തി. അക്കരെ കൊട്ടിയൂരിലെ താൽക്കാലിക നിർമ്മാണ പ്രവർത്തനങ്ങളും ഒരുക്കങ്ങളും പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജനങ്ങൾ എത്തുന്നതിനാൽ, അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ ഭക്തർ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കായി ഉത്സവ നാളുകളെ കുറിച്ചുള്ള കൃത്യമായ ബോധവൽക്കരണം നൽകേണ്ടത് അനിവാര്യമാണെന്ന് കർണാടകയിൽ നിന്നെത്തിയ ഭക്തർ തന്നെ പറയുന്നു. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ ഉത്സവത്തിന് ദിവസങ്ങൾക്കു മുൻപ് കർണാടകയിൽ നിന്നും വലിയൊരു ജനക്കൂട്ടം കൊട്ടിയൂരിൽ എത്തിച്ചേർന്നിരുന്നു. മോശം കാലാവസ്ഥയെ അവഗണിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിട്ടും ദിവസങ്ങളോളം അവർക്ക് ഇവിടെ തങ്ങേണ്ടി വന്നു. അന്ന് കൃത്യമായ വിവരങ്ങൾ നൽകാൻ മതിയായ സംവിധാനമില്ലാതിരുന്നതിനാൽ വസ്ത്രം മാറാനോ വിശ്രമിക്കാനോ ഇടമില്ലാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ള ഭക്തർ ഏറെ പ്രയാസപ്പെട്ടിരുന്നു. ഈ അനുഭവം മുൻനിർത്തി ഇത്തവണ വിപുലമായ സംവിധാനങ്ങളാണ് കൊട്ടിയൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. കർണാടകയിൽ നിന്നുള്ള ഭക്തർക്കായി പ്രത്യേക കന്നഡ ഭാഷയിലുള്ള ബോധവൽക്കരണ ബോർഡുകളും കൃത്യമായ ഉത്സവ കലണ്ടർ വിവരങ്ങളും ക്ഷേത്ര പരിസരത്ത് ലഭ്യമാക്കിയിട്ടുണ്ട്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം