
ഇൻഫാം മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖല ഭാരവാഹികളുടെ യോഗം തലശേരി മാതാ സെന്ററിൽ ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
പയ്യാവൂർ: ഇൻഫാം മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേഖല ഭാരവാഹികളുടെ യോഗം തലശേരി മാതാ സെന്ററിൽ നടന്നു. ഇൻഫാം ദേശീയ ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി ഉദ്ഘാടനം ചെയ്തു. മലബാർ മേഖല ഡയറക്ടർ ഫാ. ജോസഫ് പെണ്ണാപറമ്പിൽ അധ്യക്ഷത വഹിച്ചു. തലശേരി കാർഷിക ജില്ലാ ഡയറക്ടർ ഫാ. ബിബിൻ വരമ്പകത്ത് ആമുഖ പ്രഭാഷണം നടത്തി സംസ്ഥാന കോ ഓർഡിനേറ്റർ ഫാ. ജോസഫ് മോനിപ്പള്ളി, മുൻ ദേശീയ ചെയർമാൻ ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, സംസ്ഥാന പ്രസിഡൻ്റ് ജോസ് എടപ്പാട്ട്, സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലൻകുഴി, സംസ്ഥാന ട്രഷറർ സണ്ണി മുണ്ടക്കാട്ട്, നാഷണൽ കമ്മിറ്റിയംഗം ജോയ് തെങ്ങുംകുടി, തലശേരി കാർഷിക ജില്ലാ പ്രസിഡൻ്റ് അജി പൂന്തോട്ടം എന്നിവർ പ്രസംഗിച്ചു. മലബാർ മേഖലയിലെ വിവിധ രൂപതകളിൽ നിന്നുള്ള കാർഷിക ജില്ലാ ഭാരവാഹികൾ പങ്കെടുത്തു. സംസ്ഥാന പ്രസിഡൻ്റ് ജോസ് എടപ്പാട്ട് വിഷയാവതരണം നടത്തി. കാർഷിക മേഖലയിൽ നിലവിലുള്ള സാഹചര്യങ്ങൾ, കർഷകർ നേരിടുന്ന വിവിധ വെല്ലുവിളികൾ, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവയെ ആസ്പദമാക്കി വിശകലന ചർച്ചകൾ നടന്നു. വിവിധ കാർഷിക ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ നിർദേശങ്ങളും അഭിപ്രായങ്ങളും പങ്കുവെച്ചു. കർഷക സമൂഹത്തിന്റെ ഉന്നമനത്തിനും കാർഷിക മേഖലയിലെ പ്രശനങ്ങളിൽ ശക്തമായ ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി സംഘടന കൂടുതൽ ഏകോപിതമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ തലശേരി കാർഷിക ജില്ലയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അജി പൂന്തോട്ടത്തിൽ- പ്രസിഡൻ്റ്, ടോമി ചക്കാലക്കുന്നേൽ-വൈസ പ്രസിഡൻ്റ്, ഗിരി മാത്യു തിരുതാലിൽ- സെക്രട്ടറി, ഷാജി മേലേമുറി-ജോയിൻ്റ് സെക്രട്ടറി, പിയൂസ് പറയിടം-ട്രഷറർ, എക്സിക്യൂട്ടീവ് അംഗങ്ങളായി ജെസി തങ്കച്ചൻ, വർഗീസ് തോമസ്, സ്കറിയ നെല്ലനകുഴി, സണ്ണി അഗസ്റ്റിൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009