
യംഗ് മൈൻഡ്സ് ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിൽ യംഗ് മൈൻഡ്സ് റീജണൽ ക്യാബിനറ്റിന്റെ ഔദ്യോഗിക സന്ദർശനം റീജണൽ ചെയർ കെ. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീകണ്ഠപുരം: യംഗ് മൈൻഡ്സ് ഇന്റർനാഷണൽ റീജണൽ ചെയറിന്റെയും ക്യാബിനറ്റിന്റെയും ഔദ്യോഗിക സന്ദർശനം ശ്രീകണ്ഠപുരം യംഗ് മൈൻഡ്സ് ക്ലബിൽ നടന്നു. ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി സന്തോഷ് കുമാർ ആമുഖ പ്രഭാഷണം നടത്തി. റീജനൽ ചെയർ കെ. രഞ്ജിത്ത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. യംഗ് മൈൻഡ്‌സ് ഡിസ്ട്രിക്ട് ഗവർണർ കെ.വി. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. റീജണൽ സെക്രട്ടറി രാജേഷ് ഗോപാൽ, റീജണൽ ട്രഷറർ പ്രമോദ് കുമാർ, ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ്, വിനോദ് പൊടിക്കളം, ലജന സുരേന്ദ്രൻ, ക്ലബ് ട്രഷറർ പി.വി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. പ്രശാന്ത്, കെ. രഞ്ജിത്ത് കുമാർ, അടുത്തവർഷത്തെ റീജണൽ ചെയർ ആയി തെരഞ്ഞെടുക്കപ്പെട്ട രാജേഷ് ഗോപാൽ, ഈ വർഷത്തെ കലാകോവിത അവാർഡ് ജേതാവ് നാദം മുരളി എന്നിവരെ ക്ലബ് പ്രസിഡന്റ് കെ.വി. ഗോപി ആദരിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009