
ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ചെങ്ങളായി: കുടുംബശ്രീ ചെങ്ങളായി സി.ഡി.എസ്സിന്റെ (CDS) നേതൃത്വത്തിൽ ചെങ്ങളായി ടൗണിൽ വെച്ച് പ്രൗഢഗംഭീരമായ ‘ചക്ക ഫെസ്റ്റ്’ സംഘടിപ്പിച്ചു. വൈവിധ്യമാർന്ന ചക്ക വിഭവങ്ങളുടെ പ്രദർശനവും വിപണനവും കൊണ്ട് ശ്രദ്ധേയമായ മേള കാണികൾക്കും ആസ്വാദകർക്കും പുതുമയുള്ള അനുഭവമായി. സി.ഡി.എസ്സ് ചെയർപേഴ്സൺ ബിന്ദു കെ.യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാരമ്പര്യ ഭക്ഷണരീതികളെ തിരിച്ചുപിടിക്കാനും പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും ഇത്തരം മേളകൾ സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സി. അമ്മുക്കുട്ടി, ബിന്ദു എം.വി. എന്നിവരും വിവിധ വാർഡ് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചെങ്ങളായി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വൈവിധ്യമാർന്നതും രുചികരവുമായ നിരവധി ചക്ക വിഭവങ്ങളാണ് ഫെസ്റ്റിൽ അണിനിരത്തിയത്. ജനപങ്കാളിത്തം കൊണ്ടും വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും ചക്ക ഫെസ്റ്റ് വൻ വിജയമായി മാറി. സി.ഡി.എസ്സ് വൈസ് ചെയർപേഴ്സൺ സുജാത എം.വി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009