
കണിയഞ്ചാൽ ഗവ.സ്കൂളിലെ 1979 ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘സ്റ്റാർ ഓഫ് 79’ അന്നത്തെ സഹപാഠിയായിരുന്ന ആനിയമ്മ ബേബിയുടെ പൈസക്കരിയിലെ വീട്ടിൽ നാൽപ്പത്തേഴ് വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നപ്പോൾ.
പയ്യാവൂർ: കണിയഞ്ചാൽ ഗവ.സ്കൂളിലെ 1979 ബാച്ച് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ‘സ്റ്റാർ ഓഫ് 79’ അന്നത്തെ സഹപാഠിയായിരുന്ന ആനിയമ്മ ബേബിയുടെ പൈസക്കരിയിലെ വീട്ടിൽ നാൽപ്പത്തേഴ് വർഷങ്ങൾക്ക് ശേഷം ഒത്തുചേർന്നു. വളർച്ചയെത്തിയ കശുമാവിൻ്റെ ശിഖരങ്ങളിൽ നിന്ന് പുതിയ തൈകളുണ്ടാക്കുന്ന ‘കാഷ്യു മൾട്ടിപ്പിൾ റൂട്ടിംഗ് പ്രൊപ്പഗേഷൻ മെതേഡ് ‘ എന്ന നൂതന രീതിയുടെ കണ്ടെത്തലിന് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ആനിയമ്മയെയും ഭർത്താവ് ബേബിയെയും ‘സ്റ്റാർ ഓഫ് 79’ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചും ഉപഹാരം കൈമാറിയും മുൻകാല സഹപാഠികൾ അനുമോദിച്ചു. വായാട്ടുപറമ്പിലെ സിസ്റ്റർ ലില്ലിയായിരുന്നു കൂട്ടായ്മക്ക് നേതൃത്വം നൽകിയത്. സിസ്റ്റർ ഡൊമിനി, ചെറിയാൻ, സെലിൻ, റോസമ്മ, മേരി, ലൗലി, ആൻസമ്മ, ആനിയമ്മ, ബേബി, സണ്ണി, ജോയി എന്നിവർ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009