
കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ ശനിയാഴ്ച കെട്ടിയാടിയ മുത്തപ്പൻ വെള്ളാട്ടം
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ രണ്ടുദിവസത്തെ മുത്തപ്പൻ വെള്ളാട്ടം ആരംഭിച്ചു. കർക്കിടകം 30 വരെ നേർച്ച വെള്ളാട്ടം കെട്ടിയാടുന്നതിൻ്റെ ഭാഗമായാണ് ഇന്നലെയും ഇന്നും (ശനി, ഞായർ) മുത്തപ്പൻവെള്ളാട്ടം നടത്തുന്നത്. മുത്തപ്പൻ്റെ ആരൂഡസ്ഥാനമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനം താഴെ മടപ്പുരയിൽ എല്ലാ സംക്രമദിവസങ്ങളിലും വെള്ളാട്ടം നടത്തിവരുന്നുണ്ട്. കൂടാതെ കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള ഭക്തർ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ നേർച്ചവെള്ളാട്ടവും മൂലംപെറ്റഭഗവതിയും കെട്ടിയാടും. വെള്ളാട്ടം കാണാനായി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തർ എത്തിയിരുന്നു. ശനിയാഴ്ച രാവിലെ മുത്തപ്പനെ മലയിറക്കയതിനു ശേഷമാണ് വെള്ളാട്ടം നടന്നത്. തുടർന്ന് തുലാഭാരം തൂക്കലും ക്ഷേത്രത്തിലെത്തുന്നവർക്ക് അന്നദാനവും ഉണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009