ശ്രീകണ്ഠാപുരം വാർത്തകൾ

മാപ്പിള കലാരംഗത്തെ മികവ്: കൈരളി കലാരത്‌ന പുരസ്കാരം സുഹൈൽ ബ്ലാത്തൂരിന്.

കൈരളി കലാരത്‌ന പുരസ്കാരം നേടിയ സുഹൈൽ ബ്ലാത്തൂർ

പരസ്യം

ശ്രീകണ്ഠാപുരം/ഇരിക്കൂർ: ഭാരതീയ ദളിത് സഹിത്യ അക്കാഡമി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ കൈരളി കലാരത്ന പുരസ്കാരം സുഹൈൽ ബ്ലാത്തൂരിന്. മാപ്പിള കലാരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഈ മാസം 26-ന് രാവിലെ 10 മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് പുരസ്കാര സമർപ്പണം. കലാരംഗത്ത് അദ്ദേഹത്തിന്റെ സമർപ്പിത സേവനവും കഴിവും പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. പഠനകാലത്ത് സ്കൂൾ കലോത്സവങ്ങളിലും, സാഹിത്യോത്സവങ്ങളിലും സംസ്ഥാന തലത്തിൽ മികവ് തെളിയിച്ച സുഹൈൽ, കേരളോത്സവം, അധ്യാപക കലാമേള തുടങ്ങിയ വേദികളിലും സംസ്ഥാന തലത്തിൽ ശ്രദ്ധേയനായിരുന്നു. വിവിധ ശില്പശാലകളിലും, പഠന ക്യാമ്പുകളിലും മാപ്പിളകലകളെ കുറിച്ച് ക്ലാസുകൾ അവതരിപ്പിച്ച് പുതുതലമുറക്ക് കലാപരമായ പരിശീലനം നൽകി വരികയും,വിവിധ വേദികളിൽ ‘ഇശൽ നാദം’ എന്ന പേരിൽ പാട്ടും പറച്ചിലുമായി മാപ്പിളപ്പാട്ടിൻ്റെ ചരിത്രവും നാൾവഴികളും അവതരിപ്പിക്കുകയും ചെയ്യുന്നു. വർഷങ്ങളായി വിവിധ കലാമത്സരവേദികളിലെ മാപ്പിലകലകളുടെ സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന വിധികർത്താക്കളിൽ ഒരാളാണ് അദ്ദേഹം. നിലവിൽ അഴീക്കോട് ഹയർ സെക്കൻ്ററി സ്കൂളിൽ അധ്യാപകനായി സേവനം ചെയ്യുന്നു. മാപ്പിള കലാരംഗത്ത് പ്രഗൽഭനും കേരള മുസ്ലിം ജമാഅത്ത് ശ്രീകണ്ഠാപുരം സോൺ ഉപാധ്യക്ഷനുമായ ബ്ലാത്തൂർ ഇസ്മായിൽ മാസ്റ്ററുടെ മകനാണ്. ഉമ്മ മറിയം കെ. മാപ്പിള കലാരംഗത്ത് സജീവ സാന്നിധ്യമായ അദ്ദേഹത്തിന്റെ ഈ നേട്ടം കലാസ്നേഹികൾക്ക് അഭിമാനകരമാണെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം