ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് ശനിയാഴ്ച

ഇന്റർനാഷണൽ യാമാറ്റോ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ശനിയാഴ്ച നടക്കും.

പരസ്യം

പയ്യാവൂർ: ഇന്റർനാഷണൽ യാമാറ്റോ ഷോട്ടോകാൻ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാന ചടങ്ങ് ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പയ്യാവൂർ കുന്നത്തൂർ റോഡിലെ പി.സി.ഡി.പി (PCDP) ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ നടക്കുന്ന ചടങ്ങിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിന്ധു ബെന്നി ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും നിർവ്വഹിക്കും. ഏഷ്യൻ നാഷണൽ ചീഫ് ഇൻസ്ട്രക്ടർ ഹാൻഷി ഷാജു എം.എം (8th Dan Black Belt) ബ്ലാക്ക് ബെൽറ്റ് അവാർഡുകൾ ദാനം ചെയ്യും. ജപ്പാനിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ നിമുറ കെഞ്ചി (10th Dan), ഷിഹാൻ നിമുറ മസാക്കി എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും. സെൻസായ് ജോസഫ് കെ.ജെ സ്വാഗതം പറയുന്ന ചടങ്ങിൽ ഹാൻഷി ഷാജു എം.എം അധ്യക്ഷത വഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി വത്സല ഷാജു, സിസ്റ്റർ ഷീന മുട്ടത്തിൽ (കാരിത്താസ് ഇൻസ്റ്റിറ്റ്യൂട്ട്), മാധ്യമ പ്രതിനിധി ശ്രീ തോമസ് അയ്യങ്കാനാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. സെൻസായ് ബെന്നി ജോസഫ് ചടങ്ങിന് നന്ദി പ്രകാശിപ്പിക്കും. പരിപാടിയിൽ വെച്ച് താഴെ പറയുന്ന 13 പേർക്ക് ബ്ലാക്ക് ബെൽറ്റ് വിതരണം ചെയ്യും: ജുവാൻ ജോബിൻ, ദിയ ആൻ മരിയ, റിയ മരിയ മാത്യു, ഹന്ന മരിയ റിജു, അഗസ്റ്റിൻ ജോസഫ്, അശ്വജിത്ത് ടി.എസ്, അഡ്വിൻ സുർജിത്ത്, അൽഫോൺസ മരിയ ബിനോയ്, സൂര്യകിരൺ വി.എസ്, സ്റ്റെഫാൻ സ്റ്റീവി, അബിൻ ആന്റണി, അഭിരാം രാജേഷ്, സംഗീത് കെ.എസ്. ചടങ്ങിൽ കരാട്ടെ രംഗത്തെ പ്രമുഖരായ റെൻഷി ജോസഫ് കെ.ടി, സെൻസായ് സെബാസ്റ്റ്യൻ കെ.ടി, സെൻസായ് ജോസഫ് കെ.ജെ തുടങ്ങിയവർ സംബന്ധിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം