ശ്രീകണ്ഠാപുരം വാർത്തകൾ

പുണ്യദിനങ്ങളിലെ പരീക്ഷയും പരിശീലനവും വെല്ലുവിളിയെന്ന് കത്തോലിക്ക കോൺഗ്രസ്

ക്രിസ്തീയ വിശ്വാസി സമൂഹം ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനങ്ങളായി ആചരിക്കുന്ന ദിവസങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ്.

പരസ്യം

പയ്യാവൂർ: ക്രിസ്തീയ വിശ്വാസി സമൂഹം ഏറ്റവും പ്രധാനപ്പെട്ട പുണ്യദിനങ്ങളായി ആചരിക്കുന്ന ദിവസങ്ങളിൽ എൻട്രൻസ് പരീക്ഷ നടത്താൻ തീരുമാനിച്ച നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം ക്രിസ്തീയ ന്യൂനപക്ഷത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്ക കോൺഗ്രസ്. സർക്കാരിൻ്റെ അനുമതിയില്ലാതെ ഇങ്ങനെ ചെയ്യാനാകില്ല. ഈസ്റ്റർ, പെസഹ,ദുഃഖവെള്ളി എന്നീ വിശുദ്ധ ദിനങ്ങളിൽ നടത്തുന്ന പരീക്ഷയും ഒപ്പം ഓശാന തിരുനാൾ ദിവസത്തെ ഇലക്ഷൻ കമ്മീഷൻ്റെ പരിശീലനവും ഭരണഘടനാപരമായ അവകാശം നിഷേധിക്കലാണ്. ന്യൂനപക്ഷങ്ങളുടെ സംസ്കാരം സംരക്ഷിക്കാൻ സ്ഥാപനങ്ങൾ തുടങ്ങാൻ പോലും ഉറപ്പു തരുന്നതാണ് ഇന്ത്യൻ ഭരണഘടനയെന്നിരിക്കെ അവകാശങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് ക്രിസ്തീയ സമൂഹത്തിലെ വിദ്യാർത്ഥികൾക്ക് വിശ്വാസപരമായ തിരുനാൾ പോലും ആചരിക്കാൻ സാധിക്കാത്ത വിധത്തിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ ക്രിസ്തീയ വിശ്വാസി സമൂഹത്തിൻ്റെ ഏറ്റവും വിശുദ്ധ ദിവസങ്ങളായ ഓശാന, പെസഹ,ദുഃഖവെള്ളി, ഈസ്റ്റർ, തിരുനാളുകളിൽ പരിശീലനം നടത്തുകയും ചെയ്യുക എന്നത് മതസ്വാതന്ത്ര്യത്തെ നിഷേധിക്കലും ന്യൂനപക്ഷ സംസ്കാരത്തെ ഇല്ലാതാക്കലുമാണ്. അടിയന്തിരമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ വിഷയത്തിൽ ഇടപെട്ട്, പരീക്ഷയും പരിശീലനവും മാറ്റിവയ്ക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ മതസ്വാതന്ത്ര്യം എന്നത് കടലാസിലും വർത്തമാനത്തിലും മാത്രം ഒതുക്കേണ്ടതല്ലെന്ന് മനസിലാക്കണമെന്നും, തിരുനാൾ ദിനങ്ങളിൽ പലവിധ മാർഗങ്ങളിലൂടെ നടത്തുന്ന ആരാധന നിഷേധം ക്രൈസ്തവ സമൂഹത്തിന്മുറിവേക്കുന്നതാണെന്നും, തനിമ നഷ്ടപ്പെടുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ്.യോഗത്തിൽ അതിരൂപതാ പ്രസിഡണ്ട് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം,ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം